എൻ ജി ഒ യൂണിയൻ വയനാട് ജില്ലാ സമ്മേളനം, 2024 മാര്‍ച്ച് 10,11 തിയതികളില്‍ കൽപ്പറ്റ പുത്തൂർ വയൽ സ്വാമിനാഥൻ ഫൌണ്ടേഷൻ ഹാളിൽ നടന്നു. സമ്മേളന നടപടികൾ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ രാവിലെ 10 മണിക്ക് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് 2023 ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം നവാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എ.ബി സുബ്ന, പി.എൻ.ചന്ദ്രൻ, പി.ആർ.ലതിക, വി.കെ.രജീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി. കെ. ശശീന്ദ്രൻ പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.റ്റി.ഒ ജില്ലാ പ്രസിഡണ്ട് ടി.രാജൻ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ. സത്യൻ, സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.പത്മനാഭൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യചെയ്ത് സംസാരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി. പി. സന്തോഷ് സംസാരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി.ഏലിയാമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി. ജെ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാരായ സരിത. യു. കെ രക്തസാക്ഷി പ്രമേയവും, കെ. വി. ജഗദീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
2024 മാര്‍ച്ച് 11ന് ഉച്ചയ്ക്ക് ശേഷം നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധികള്‍ പങ്കെടുത്തു.