കേരള എൻ.ജി.ഒ. യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുൻകാല നേതൃസംഗമം ‘കനലോർമ്മകൾ’ കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാലങ്ങളിൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന നൂറ്കണക്കിന് മുൻകാല പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മുൻകാല നേതാക്കൾ പങ്കു വെച്ച ത്യാഗപൂർണമായ സംഘടനാ പ്രവർത്തനങ്ങളും സമരാനുനുഭവങ്ങളും പുതിയ തലമുറക്ക് ഏറെ ആവേശം പകരുന്നതായി. മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ അധ്യക്ഷയായി. സംസ്ഥാന ഭാരവാഹികളായിരുന്ന ഇ. പ്രേംകുമാർ ,സി. കുഞ്ഞമ്മദ്, വി കെ വിജയൻ, ടി പി മാധവൻ, സുജാത കൂടത്തിങ്കൽ, സംസ്ഥാന സെക്രട്ടറി ആർ സാജൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി പി സന്തോഷ് സ്വാഗതവും കൺവീനർ ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു. 2024 ജൂൺ 22,23,24 തീയതികളിൽ കോഴിക്കോട് നടക്കുന്ന കേരള എൻ ജി ഒ യൂണിയന്റെ 61ാം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് ‘കനലോർമകൾ’ സംഘടിപ്പിച്ചത്.