എൻ.ജി.ഒ യുണിയൻ ജാഗ്രതാ സംഗമങ്ങൾ
അസത്യങ്ങളും അർധ സത്യങ്ങളും കോർത്തിണക്കി ജനങ്ങളെ തെറ്റി ധരിപ്പിക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളുമായി മുൻകാല ഭരണക്കാരും അവരെ പിന്തുണക്കുന്ന ചില വാർത്താ സ്രഷ്ടാക്കളും ഒരു ഭാഗത്തുനിന്നും, സാമ്പത്തികമായി ശ്വാസം മുട്ടിച്ചു കൊണ്ട് കേന്ദ്ര ഭരണാധികാരികൾ മറുഭാഗത്ത് നിന്നും ഒരേ സമയം കേരളത്തിലെ ജനകീയ സർക്കാരിനെ ആക്രമിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരായി കാലഘട്ടം ആവശ്യപ്പെടുന്ന കരുതലും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യം മുൻ നിർത്തി കേരള എൻ. ജി. ഒ യുണിയൻ നേതൃത്വത്തിൽ ജീവനക്കാർ ഏരിയ കേന്ദ്രങ്ങളിൽ ജാഗ്രത സംഗമങ്ങൾ നടത്തി.
പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന സംഗമം എൻ.ജി.ഒ.യുണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.കെ.മോഹനൻ ഉദ്‌ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. മുരുക ദാസ് സ്വാഗതവും, സുധാകരൻ നന്ദിയും പറഞ്ഞു. അട്ടപ്പാടിയിൽ സംസ്ഥാന കമ്മറ്റി അംഗം ഇ. മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു. കെ.ഇന്ദിരദേവി അദ്ധ്യക്ഷയായി. ഇ.കെ.പ്രകാശ് സ്വാഗതവും ഷഹാബുദ്ധീൻ നന്ദിയും പറഞ്ഞു. ചിറ്റൂരിൽ ജില്ലാ സെക്രട്ടറി ആർ.സാജൻ ഉദ്‌ഘാടനം ചെയ്തു, എസ്.ശിവദാസ് അദ്ധ്യക്ഷനായി. കെ.പ്രവീൺ കുമാർ സ്വാഗതവും ജോൺസൻ നന്ദിയും പറഞ്ഞു. ആലത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം പി.സരള ഉദ്‌ഘാടനം ചെയ്തു, മേരി സിൽവസ്റ്റർ അധ്യക്ഷയായി. കെ.കെ.സുരേഷ് സ്വാഗതവും, ജിഷ നന്ദിയും പറഞ്ഞു. ഫോർട്ടിൽ എൻ.ജാൻസിമോൻ ഉദ്‌ഘാടനം ചെയ്തു, മുരളീധരൻ. ആർ അദ്ധ്യക്ഷനായി. എൻ.വിശ്വംഭരൻ സ്വാഗതവും, ശ്രീധരൻ നന്ദിയും പറഞ്ഞു. മണ്ണാർക്കാട് കെ.രാജൻ ഉദ്ഘാടനം ചെയ്തു, എം.ജി.ജിജു അദ്ധ്യക്ഷനായി, സി.എ. ശ്രീനിവാസൻ സംസാരിച്ചു. ടി.പി.സന്ദീപ് സ്വാഗതവും, പി.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. ഒറ്റപ്പാലത്ത് കെ.മുഹമ്മദ് ഇസ്ഹാക്ക് ഉദ്ഘാടനം ചെയ്തു, ടി.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. സുരേഷ്ബാബു കെ.പി. സ്വാഗതവും, ജി.ബിജുകുമാർ നന്ദിയും പറഞ്ഞു. പട്ടാമ്പിയിൽ വി.ദണ്ഡപാണി ഉദ്‌ഘാടനം ചെയ്തു, ടി.സുകുകൃഷ്ണൻ അദ്ധ്യക്ഷനായി. വി.മനോജ് സ്വാഗതവും, ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. ടൗണിൽ എസ്.ദീപ ഉദ്‌ഘാടനം ചെയ്തു. പി.എം.ബിജു അദ്ധ്യക്ഷനായി. ബി.രാജേഷ് സ്വാഗതവും, കെ.വി.വിപിൻ നന്ദിയും പറഞ്ഞു. മലമ്പുഴയിൽ സി.രാജൻ ഉദ്ഘാടനം ചെയ്തു, സി.കെ.വാസു അദ്ധ്യക്ഷനായി. പ്രസാദ് സ്വാഗതവും, ഷാനവാസ് നന്ദിയും പറഞ്ഞു. കൊല്ലങ്കോട് എ. രവി ഉദ്‌ഘാടനം ചെയ്തു, എ. നിർമ്മൽദാസ് അദ്ധ്യക്ഷനായി. കൃഷ്ണനുണ്ണി സ്വാഗതവും, ശശികുമാർ നന്ദിയും പറഞ്ഞു.