സംസ്ഥാന സ൪ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തേകി ആയിരങ്ങള്‍ അണിനിരന്നു.

കേരള എ൯.ജി.ഒ യൂണിയന്‍  നേതൃത്വത്തില്‍വിവിധ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ ആയിരക്കണക്കിന് ജീവനക്കാ൪ അണിനിരന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍നയങ്ങള്‍ക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവില്‍സര്‍വ്വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണപൊതുസര്‍വ്വീസ് നടപ്പിലാക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്

പകല്‍ 11.30ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷ൯ പരിസരത്ത് നിന്നും വനിതകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജീവനക്കാ൪ പങ്കെടുത്ത മാര്‍ച്ച് ആരംഭിച്ചു. തുടര്‍ന്ന് മുന്‍സിപ്പല്‍ മൈതാനിയില്‍നടന്ന ധര്‍ണ്ണ കേരള എ൯.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുശീല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.കെ പ്രസുഭകുമാ൪ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എസ്.സുനില്‍കുമാ൪ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി സി.എസ്.മഹേഷ് നന്ദിയും പറഞ്ഞു.

വി.എസ്.സുനില്‍, സി.പി.ബാബു, നീനാഭാസ്കര൯, എം.എ സുരേഷ്, കെ.എസ്.ജാഫര്‍ഖാ൯, ടി.ജി രാജീവ്, പി.എ ജയകുമാ൪, ജോബി ജേക്കബ്, കെ.സി സജീവ൯, ജി.രഘുപതി, രാജീവ് ജോണ്‍, കെ.സി.സജീവ൯, പി.കെ ശ്യാമള എന്നിവ൪ പ്രകടനത്തിന് നേതൃത്വം നല്‍കി.