1973ലെ ഐതിഹാസിക സമരത്തിന് 50 വയസ്സ്. സമരവീര്യം1973ലെ ഐതിഹാസി സമരത്തിന് 50 വയസ്സ്. സമരവീര്യം കൊണ്ട് സമാനതകളില്ലാതെ ജ്വലിച്ച 54 ദിനരാത്രങ്ങൾ. കരുത്തുറ്റ സമരം മുന്നേറ്റം, പോരാട്ടത്തിന്റെ വീറിൽ, ഭരണാധികാരത്തിന്റെ ഹുങ്കിനെതിരെ നെഞ്ചുവിരിച്ച് പൊരുതി കയറിയ പണിമുടക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര നേതൃസംഗമം നടത്തി. അര നൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടത്തിന്റെ തീഷ്ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്നത്തെ സമര സേനാനികൾ ഒത്തുചേർന്നു. ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ ഈ പണിമുടക്ക് അറസ്റ്റും സസ്പെൻഷനും കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിന്മാറാൻ തയ്യാറായില്ല. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സമര നേതൃസംഗമം എഫ് എസ് സി ടി ഒ മുൻസംസ്ഥാന പ്രസിഡന്റ് കെ വി ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അഭിവാദ്യം അർപ്പിച്ചു. സമര സേനാനികളായിരുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന മാലൂർ ശ്രീധരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഐതിഹാസിക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു സമാനതകളില്ലാതെ ജ്വലിച്ച 54 ദിനരാത്രങ്ങൾ. കരുത്തുറ്റ സമരം മുന്നേറ്റം, പോരാട്ടത്തിന്റെ വീറിൽ, ഭരണാധികാരത്തിന്റെ ഹുങ്കിനെതിരെ നെഞ്ചുവിരിച്ച് പൊരുതി കയറിയ പണിമുടക്കിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര നേതൃസംഗമം നടത്തി. അര നൂറ്റാണ്ട് പിന്നിട്ട സമര പോരാട്ടത്തിന്റെ തീഷ്ണത അണഞ്ഞിട്ടില്ല. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി അന്നത്തെ സമര സേനാനികൾ ഒത്തുചേർന്നു. ജീവനക്കാരും അധ്യാപകരും പങ്കെടുത്ത ഐതിഹാസിക സമരത്തിന്റെ 54 ദിനരാത്രങ്ങൾ പിന്നെയും ഉയിർത്തു. സമയബന്ധിത ശമ്പള പരിഷ്കരണത്തിനും ഇടക്കാല ആശ്വാസത്തിനും വേണ്ടി ജീവനക്കാരും അധ്യാപകരും നടത്തിയ ഈ പണിമുടക്ക് അറസ്റ്റും സസ്പെൻഷനും കൊണ്ട് തകർക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ പിന്മാറാൻ തയ്യാറായില്ല. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സമര നേതൃസംഗമം എഫ് എസ് സി ടി ഒ മുൻസംസ്ഥാന പ്രസിഡന്റ് കെ വി ദേവദാസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ അഭിവാദ്യം അർപ്പിച്ചു. സമര സേനാനികളായിരുന്ന മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ പരമേശ്വരൻ മുനിസിപ്പൽ ജീവനക്കാരുടെ സംഘടനാ നേതാവായിരുന്ന മാലൂർ ശ്രീധരൻ എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ചു. ഐതിഹാസിക സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ ട്രഷറർ രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു