സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാ പകരുടെയും അവകാശ സമര ചരിത്രത്തിലെ സുപ്രധാനമായ 1973 ലെ 54 ദിവസം നീണ്ടു നിന്ന ഐതിഹാസികമായ പണിമുടക്കിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി സമരത്തിന് നേതൃത്വം നൽകിയവരും, പങ്കെടുത്തവരുമായ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരനേതൃസംഗമം സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ മുൻ ജനറൽ സെക്രട്ടറി എം കെ വാസു, എൻ ജി ഒ യൂണിയൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം എം സുലേഖ ബീവി, കെ എസ് ടി എ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ കെ വാസുദേവൻ നായർ, കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി എന്നിവർ സമരാനുഭവങ്ങൾ പങ്കുവെച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് പി കെ പ്രസന്നൻ അധ്യക്ഷൻ ആയിരുന്നു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും കെ എസ് ടി എ ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാൻ നന്ദിയും പറഞ്ഞു