റവന്യു വകുപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങൾ അടിമയന്തിരമായി പിൻവലിക്കണമെന്നും, 2017-ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പൊതു സ്ഥലം മാറ്റ ഉത്തരവിന് വിധേയമായി റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുമ്പിൽ കുട്ടധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ യൂണിയൻ സംസാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ ഗഫുർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ. സെക്രട്ടറി എ.പി.മധുസൂദനൻ നന്ദിയും പറഞ്ഞു.