2023 മാർച്ച് 10, 11 തീയതികളിലായി ആലപ്പുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി വർത്തമാന കാല ഇൻഡ്യ ,ബദലുയർത്തുന്ന കേരളം എന്ന വിഷയത്തെ അധികരിച്ച് എൻ.ജി.ഒ.യൂണിയൻ ഹാളിൽ ഡോ. സി. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് പി.സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ് സ്വാഗതവും, ജില്ലാ ട്രഷറർ സി.സിലീഷ് കൃതഞ്ജതയും രേഖപ്പെടുത്തി.