2023 മെയ് 27 മുതൽ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള എൻ.ജി.ഒ.യൂണിയൻ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിനം ജില്ലയിലെ വിവിധ ഏരിയകളിൽ ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിനു മുമ്പിൽ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് പതാക ഉയർത്തി. ചേർത്തലയിൽ ഏരിയ പ്രസിഡൻ്റ് എം.അരുൺ പതാക ഉയർത്തി. ജില്ലാ ട്രഷറർ സി.സിലീഷ് സംസാരിച്ചു. സിവിൽ സ്റ്റേഷൻ ഏരിയയിൽ ഏരിയാ പ്രസിഡൻറ് ജോളിക്കുട്ടൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം പി.സി.ശ്രീകുമാർ സംസാരിച്ചു. ആലപ്പുഴ ടൗൺ ഏരിയയിൽ റ്റി.എം .ഷൈജ പതാക ഉയർത്തി .ജില്ലാ സെക്രട്ടറി ബി.സന്തോഷ് സംസാരിച്ചു. മെഡിക്കൽ കോളേജ് ഏരിയയിൽ ഒ.സ്മിത പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ സംസാരിച്ചു. കുട്ടനാട് വി.എ.ഹഷീർ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എസ്.ഉഷാകുമാരി സംസാരിച്ചു. ഹരിപ്പാട് വി.എസ്.ഹരിലാൽ പതാക ഉയർത്തി .ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി.അനിൽകുമാർ സംസാരിച്ചു. കായംകുളത്ത് കെ.ആർ.രാജേഷ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം ഐ. അനീസ് സംസാരിച്ചു. മാവേലിക്കരയിൽ എസ്. ഗിരീഷ് കുമാർ പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.മധുപാൽ സംസാരിച്ചു. ചെങ്ങന്നൂരിൽ എം .പി .സുരേഷ് കുമാർ പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ബൈജു പ്രസാദ് സംസാരിച്ചു. വജ്രജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായി വൈകിട്ട് ആലപ്പുഴ സീറോ ജംഗ്ഷനിൽ നിന്നും ഇ.എം.എസ്. സ്റ്റേഡിയത്തിന് സമീപത്തേക്ക് നൂറ് കണക്കിന് ജീവനക്കാർ അണിനിരന്ന വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് സംസ്ഥാന സാംസ്കാരിക പ്രവർത്തകക്ഷേമനിധി ഡയറക്ടർ ബോർഡംഗവും, സിനിമാതാരവുമായ അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ഉഷാകുമാരി,എൽ.മായ, പി.സി.ശ്രീകുമാർ ,ജില്ലാ ട്രഷറർ സി.സിലീഷ് എന്നിവർ സംസാരിച്ചു.