തിരുവനന്തപുരം സൗത്ത് ജില്ലയിൽ വിതുര പഞ്ചായത്തിലെ ആറ്റുമൺപുറം പട്ടികവർഗ്ഗകോളനിയിലെയും സമീപത്തെ 13 പട്ടികവർഗ്ഗ കോളനികളിലെയും ആദിവാസി ജനതയുടെ ക്ഷേമവും വികസനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഉപയോഗശൂന്യമായിക്കിടന്ന പൊതുകിണർ നവീകരിക്കുകയും വാട്ടർ ടാങ്ക് സ്ഥാപിച്ച് കോളനിയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുകയും ചെയ്തു. കുടിവെള്ളവിതരണപദ്ധതിയുടെ ഉദ്ഘാടനം 2018 ജനുവരി 3 ന് വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു. 13 ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ വച്ച് മന്ത്രി വിതരണം ചെയ്തു. മുതിർന്നവർക്കുള്ള വസ്ത്രവും ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും നേത്രപരിശോധനാക്യാമ്പും സംഘടിപ്പിച്ചു.