എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം 2023 മാർച്ച് 11, 12 തിയതികളിലായി കാട്ടാക്കട രാജശ്രീ ആഡിറ്റോറിയത്തിൽ നടന്നു.സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി സ: കെ.എസ്.സുനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: കെ.കെ.സുനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സ: ഷിനു റോബർട്ട് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃത് സമ്മേളനം CITU സംസ്ഥാന സെക്രട്ടറി പി.പി പ്രേമ ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റായി
എം.സുരേഷ്ബാബുവിനേയും സെക്രട്ടറിയായി എസ്.സജീവ്കുമാറിനേയും ട്രഷററായി ഷിനുറോബർട്ടിനേയും എൻ ജി ഒ യൂണിയൻ സൗത്ത് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ജെ.ശ്രീമോൻ, എസ്.കെ.ചിത്രാദേവി (വൈസ് പ്രസിഡൻറുമാർ) ജി.ഉല്ലാസ്കുമാർ, കെ.ആർ.സുഭാഷ് (ജോയിൻ്റ് സെക്രട്ടറിമാർ)
സെക്രട്ടേറിയറ്റംഗങ്ങൾ: കെ.വി.സുഗതൻ, ആർ.വി.രമ്യ, കെ ആർ സന്തോഷ്, എം.ജെ.ഷീജ, വി.ആർ.രഞ്ജിനി, പി.എം.സജിലാൽ, ബി.സുരേഷ്കുമാർ, എ.അശോക്, എം.ജിനീഷ് അലി, വി.കെ.ജയകുമാർ.
26 അംഗ ജില്ലാ കമ്മിറ്റിയേയും 73 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളേയും സമ്മേളനം തെരഞ്ഞെടുത്തു. ആർ.എസ്.മായ കൺവീനറായി 15 അംഗ വനിതാ സബ് കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.