47-ാം സംസ്ഥാന സമ്മേളനം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്നു. മാര്‍ച്ച് 11ന് രാവിലെ 9.30 പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. പുതിയകൗണ്‍സില്‍യോഗം താഴെപ്പറയുന്നവരെ ഭാരവാഹികളായ തിരഞ്ഞെടുത്തു.
പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയിൽ
വൈസ് പ്രസിഡെന്റ്മാര്‍ കെ.ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍, ആര്‍.ഗീതാഗോപാല്‍
ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍
സെക്രട്ടറിമാര്‍ ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍,
അജയന്‍.കെ.മേനോന്‍
ട്രഷറര്‍ എസ് ശ്രീകണ്ഠേശന്‍
പ്രതിനിധി സമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രാത്രി ഏഴുമണിക്ക് ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയോടെയാണ് രണ്ടാം ദിവസ സമ്മേളന നടപടികളാരംഭിച്ചത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനാ നേതാക്കള്‍ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. സുഹൃദ് സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഫെഡറേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ തമിഴ് ശെല്‍വി പി.കരുണാകരൻ എം.പി.എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
‘ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുക, ഇടതുപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തുപകരുക’എന്ന പരിപാടി പ്രമേയംടി.സി.മാത്തുക്കുട്ടി അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പരിപാടി പ്രമേയം അംഗീകരിച്ചു. മറ്റ് 24 പ്രമേയങ്ങള്‍ കൂടി സമ്മേളനം അംഗീകരിച്ചു. സര്‍വീസില്‍നിന്നും നിന്നും വിരമിക്കുന്ന മുന്‍ പ്രസിഡന്റ് കെ.പി.മേരി,മുൻ ജനറല്‍ സെക്രട്ടറി കെ.രാജേന്ദ്രന്‍ എന്നിവര്‍ക്ക് സമ്മേളനം യാത്രയയപ്പ് നൽകി. പ്രസിഡന്റ് പി.എച്ച്.എം ഇസ്മയിലിന്റെ ഉപസംഹാര പ്രസംഗത്തോടെ സമ്മളനം സമാപിച്ചു.