48-ാം സംസ്ഥാനസമ്മേളനം 2011 ജൂൺ26,27,28തീയ്യതികളിൽ തിരുവനന്തപുരത്ത് നടന്നു. രാജ്യത്ത് ജനാധിപത്യപൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആഭ്യന്തരഅടിയന്തരാവസ്ഥയുടെ വാര്‍ഷികത്തിന്‍റേയും നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്ന രണ്ടാം യി.പി.എ സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ രാജ്യത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്ന കാലഘട്ടം.ജാതിമതശക്തികളുടെ പിന്തുണയോടെ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കിതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് യൂണിയന്‍റെ 48-ാം സംസ്ഥാനസമ്മേളനം ചേരുന്നത്.
ജൂണ്‍ 6 രാവിലെ 9.30 ന് പ്രസിഡന്‍റ് പി.എച്ച്.എം.ഇസ്മയില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.
പുതിയ കൗണ്‍സില്‍ സംഘടനാചരിത്രത്തില്‍ അവിസ്മരണീയമായ ഒരു അദ്ധ്യായം എഴുതിച്ചേര്‍ത്തു. സംസ്ഥാനജീവനക്കാര്‍ക്കാകെ ഏക സംഘടനയെന്ന യൂണിയന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്ക് വലിയൊരു ചുവട് വെയ്പ്പായി കൗണ്‍സില്‍ മാറി. കേരളപഞ്ചായത്ത് എംപ്ളോയീസ് അസോസിയേഷനും കേരള ഗവണ്മെന്‍റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയനും കേരള എന്‍.ജി.ഒ യൂണിയനില്‍ ലയിച്ചു. ജനറല്‍സെക്രട്ടറി അവതരിപ്പിച്ച ലയനപ്രമേയം സംസ്ഥാനകൗൺസിൽ അംഗീകരിച്ചു. തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്‍റ് . : പി.എച്ച്.എം.ഇസ്മയില്‍
വൈസ് പ്രസിഡന്‍റ്മാര്‍ :കെ.ശശീന്ദ്രന്‍, ആര്‍.ഗീതാഗോപാല്‍,
ഇ.പ്രേംകുമാര്‍, ടി.സി.രാമകൃഷ്ണൻ
ജനറല്‍ സെക്രട്ടറി : എ.ശ്രീകുമാര്‍
സെക്രട്ടറിമാര്‍ :ടി.സി.മാത്തുക്കുട്ടി,പി.എം.രാമന്‍,
അജയന്‍.കെ.മേനോന്‍, കെ.ആര്‍.രാജന്‍
ട്രഷറര്‍ :എസ്.ശ്രീകണ്ഠേശന്‍
പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. ദേശീയവൈസ്പ്രസിഡന്‍റ് ഡോ.എം.കെ.പാന്ഥെ ഉദ്ഘാടനം ചെയ്തു. ആര്‍.മുത്തുസുന്ദരം, എ.ശ്രീകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംമ്മേളനത്തെ അഭിവാദ്യം ചെയ്തു.
സുഹൃദ്സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനംചെയ്തു. കേരളത്തിന്‍റെ ഭാവി എന്ന വിഷയത്തില്‍ ഡോ.ടി.എം.തോമസ് ഐസക്ക് പ്രഭാക്ഷണം നടത്തി.
ജനവിരുദ്ധനയങ്ങളെ പ്രതിരോധിക്കുക സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുക എന്ന പരിപാടിപ്രമേയം ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ചു. സ്ത്രീകളുടെ സാമൂഹികപദവിയും സുരക്ഷയും എന്ന വിഷയത്തില്‍ സ.പി.കെ.ശ്രീമതി പ്രഭാക്ഷണം നടത്തി. എ.ലത കണ്‍വീനറായി വനിതാസബ്കമ്മറ്റി രൂപീകരിച്ചു.
വൈകുന്നേരം ആയിരങ്ങള്‍ അണിനിരന്ന പ്രകടനം പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. പുത്തരിക്കണ്ടം ഇ.കെ.നായനാര്‍ പാര്‍ക്കില്‍ പൊതുസമ്മേളനം പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്താനും വിദ്യാഭ്യാസമേഖലയില്‍ സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും യോജിച്ചണിനിരക്കണമെന്ന് സഖാവ് ആഹ്വാനം ചെയ്തു. സി.എന്‍.ചന്ദ്രൻ, എം.എല്‍.എ മാരായ മാത്യു.ടി.തോമസ്, എ.എ.അസീസ്, എ.കെ.ശശീന്ദ്രന്‍ എ.ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.