49-ാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7  തീയതികളില്‍  കൊല്ലത്ത് നടന്നു. സി.കേശവന്‍ മെമ്മോറിയല്‍ ഹാളില്‍(എം.കെ.പാന്ഥെ നഗര്‍) മെയ്5 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .       : പി.എ​ച്ച്.എം.ഇസ്മയില്‍

 

വൈസ് പ്രസിഡന്‍റ്മാര്‍      :കെ.ശശീന്ദ്രന്‍,  ആര്‍.ഗീതാഗോപാല്‍,                                                                                      ഇ.പ്രേംകുമാര്‍,   ടി.സി.രാമകൃഷ്ണന്‍

 

ജനറല്‍ സെക്രട്ടറി      : എ.ശ്രീകുമാര്‍

 

സെക്രട്ടറിമാര്‍        :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍

അജയന്‍.കെ.മേനോന്‍, കെ.ആര്‍.രാജന്‍

 

ട്രഷറര്‍                 :എസ്.ശ്രീകണ്ഠേശന്‍

 

പ്രതിനിധിസമ്മേളനം കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.രാജഗോപാൽ, ആര്‍.മുത്തുസുന്ദരം, എം.ഷാജഹാന്‍, പി.രഘുനാഥന്‍പിള്ള എന്നിവര്‍ സംമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

കെ.എന്‍.രവീന്ദ്രനാഥ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഉച്ചയ്ക്കുശേഷം നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു.സംസ്ഥാനജനറല്‍ സെക്രട്ടറി എം.എം.ലോറന്‍സ് ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. മതനിരപേക്ഷത സമകാലികകേരളത്തില്‍ എന്ന സെമിനാര്‍ ഡോ.കെ.എന്‍.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.നൈനാന്‍ കോശി, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ പ്രഭാക്ഷണങ്ങള്‍ സെമിനാറിനെ ശ്രദ്ധേയമാക്കി. സംഘടനയുടെ വരും കാല പ്രക്ഷോഭങ്ങളുടെ ദിശാസൂചികയായ പരിപാടിപ്രമേയം 7-ാം തീയതി രാവിലെ സമ്മേളനത്തില്‍ അവതരിപ്പിച്ചു.ജനവിരുദ്ധനയങ്ങള്‍ തിരുത്തുവാനും പെന്‍ഷനും വേതനഘടനയും സംരക്ഷിക്കുവാനുമുള്ള പ്രക്ഷോഭങ്ങളില്‍ യോജിച്ചണിനിരക്കുക എന്ന പ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അരക്ഷിതമാകുന്ന സ്ത്രീസമൂഹവും പ്രതിരോധവും എന്ന വിഷയത്തില്‍ എ.ഐ.ഡി.ഡബ്ളിയു.എ ജോയിന്‍റ് സെക്രട്ടറി യു.വാസുകി പ്രഭാക്ഷണം നടത്തി.ജനപക്ഷനയങ്ങള്‍ പൊളിച്ചെഴുതുമ്പോള്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഡോ.ടി.എം.തോമസ് ഐസക്ക് എം.എല്‍.എ പ്രഭാഷണം നടത്തി. കൊല്ലം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ സി.ദിവാകരന്‍, എ.എ.അസീസ്എന്നിവര്‍ സംസാരിച്ചു.