51-ാം സംസ്ഥാനസമ്മേളനം 2014 മെയ് 24,25,26  തീയതികളിൽ  കോട്ടയത്ത് നടന്നു. പി.ആർ.രാജൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) മെയ് 24 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പഴയ കൗൺസില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

പ്രസിഡന്‍റ് .          : പി.എ​ച്ച്.എം.ഇസ്മയില്‍

 

വൈസ് പ്രസിഡന്‍റ്മാര്‍      :ഇ.പ്രേംകുമാര്‍,   ടി.സി.രാമകൃഷ്ണന്‍

സുജാത കൂടത്തിങ്കൽ, കെ.എം.അബ്രഹാം

 

ജനറല്‍ സെക്രട്ടറി      : എ.ശ്രീകുമാര്‍

 

സെക്രട്ടറിമാര്‍                    :ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍

അജയന്‍.കെ.മേനോന്‍, കെ.സുന്ദരരാജൻ

 

ട്രഷറര്‍                 :എസ്.രാധാകൃഷ്ണന്‍

പ്രതിനിധിസമ്മേളനം എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എൻ.രവീന്ദ്രനാഥ്, കെ.ശിവകുമാർ, വി ശ്രീകുമാർ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

 

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുഹൃദ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. സി.എച്ച്. അശോകൻ നഗറിൽ (തിരുനക്കര) സാമ്പത്തിക സെമിനാർ ദോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനം പ്രഭാവർ‌മ ഉദ്ഘാടനം ചെയ്തു.ശമ്പള കമ്മീഷൻ പുനഃസംഘടിപ്പിക്കുക; ശമ്പള പരിഷ്ക്കരണം ഉടൻ അനുഭവവേദ്യമാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക എന്ന പരിപാതിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സ്ത്രീസുരക്ഷ-സാമൂഹ്യൈടപെടലിന്റെ അനിവാര്യത  എന്ന വിഷയത്തില്‍നടന്ന സെമിനാർ  എ.ഐ.ഡി.ഡബ്ളിയു.എ ജനറൽ സെക്രട്ടറി ജഗ്‌മതി സഗ്‌വൻ ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എൻ.ചന്ദ്രൻ, മാത്യു.ടി.തോമസ്, എ.കെ.ശശീന്ദ്രൻ, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.