52-ാം സംസ്ഥാനസമ്മേളനം 2015 മെയ് 24,25,26  തീയതികളിൽ  പാലക്കാട് നടന്നു. മെയ് 24 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ സംസ്ഥാനക്രട്ടറി അജയന്‍.കെ.മേനോന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്െസ്.രാധാകൃഷ്ണന്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് .                               : പി.എ​ച്ച്.എം.ഇസ്മയില്‍ 

വൈസ് പ്രസിഡന്‍റ്മാര്‍      : ടി.സി.രാമകൃഷ്ണന്‍, സുജാത കൂടത്തിങ്കൽ, കെ.എം.അബ്രഹാം          

ജനറല്‍ സെക്രട്ടറി               : ടി.സി.മാത്തുക്കുട്ടി

സെക്രട്ടറിമാര്‍                       :  കെ.സുന്ദരരാജൻ, ഇ.പ്രേംകുമാര്‍, വി.പി.ജയപ്രകകാശ്‌മേനോന്‍     

ട്രഷറര്‍                                      : എസ്.രാധാകൃഷ്ണന്‍

പ്രതിനിധിസമ്മേളനം സി.ഐ.ടി.യു. ദേശീയ പ്രസിഡന്‍റ് എ.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.എ.കെ.ബാലന്‍, കെ.എന്‍.സുകുമാരന്‍, വി. ശ്രീകുമാർ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം.ബി.രാജേഷ് എം.പി.സ്വാഗതം ആശംസിച്ചു.

സുഹൃദ് സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കന്മാര്‍ അഭിവാദ്യം ചെയ്തു. മൂലധന താത്പര്യങ്ങളും വര്‍ഗ്ഗീയതയും എന്ന വിഷയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം എം.എ.ബേബി.ഉദ്ഘാടനം ചെയ്തു. വൈശാഖന്‍ സംസാരിച്ചു.  സമയബന്ധിത ശംബള പരിഷ്ക്കരണം നേതിയെടുക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തില്‍ അണിചേരുക; ജനവിരുദ്ധനയങ്ങളെ ചെറുത്തു തോല്‍പ്പിക്കുക എന്ന പരിപാടിപ്രമേയം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സ്ത്രീസുരക്ഷയും വര്‍ത്തമാനകാല സാഹചര്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാർ  എ.ഐ.ഡി.ഡബ്ളിയു.എ വൈസ് പ്രസിഡന്റ്‍റ്സുധാ സുന്ദരരാമന്‍ ഉദ്ഘാടനം ചെയ്തു. സൂസങ്കോടി സംസാരിചു. കോട്ടയം ജില്ല കേന്ദ്രീകരിച്ചുനടന്ന പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എൻ.ചന്ദ്രൻ, മാത്യു.ടി.തോമസ്, എ.കെ.ശശീന്ദ്രൻ, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.