52-ാം മലപ്പുറം ജില്ലാ സമ്മേളനം പി.നന്ദകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 2021 ഡിസംബര്‍ 19ന് മലപ്പുറം വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീല സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ആര്.സാജന് സംഘടനാ റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡന്റ് പി.എ.ഗോപാലകൃഷ്ണന്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് ജില്ലാ കണ്‍വീനര്‍ പി.ഹൃഷികേശ്കുമാര്‍, എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഭാരവാഹികള്‍-വി.കെ.രാജേഷ് (പ്രസിഡന്റ്) എം.പി.കൈരളി, പി.കൃഷ്ണന് (വൈസ്പ്രസിഡന്റ്) കെ.വിജയകുമാര്‍ (സെക്രട്ടറി) പി.വേണുഗോപാല്‍, വി.വിജിത് (ജോ.സെക്രട്ടറി) ഇ.പി.മുരളീധരന് (ട്രഷറര്‍)