Kerala NGO Union

2017 മെയ് 13, 14, 15 തീയതികളിലായി കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു . വൈസ്പ്രസിഡന്‍റ് ഇ.പ്രേംകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 2016 വര്‍ഷത്തെ സംസ്ഥാനകൗണ്‍സില്‍ യോഗം ചേര്‍ന്നു. സെക്രട്ടറി കെ.സുന്ദരരാജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എൻ.ജി.ഒ യൂണിയന്റേയും ചാരിറ്റബിൾ ട്രസ്റ്റിന്റേയും 2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്ക്, ആസ്തിബാധ്യതാ പട്ടിക എന്നിവ ട്രഷറർ എസ് രാധാകൃഷ്ണനും കേരള സർവ്വീസ് മാസികയുടെ  വരവ് ചെലവ് കണക്കും,മാനേജർ എൻ കൃഷ്ണപ്രസാദും അവതരിപ്പിച്ചു.ഇവ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.

സംസ്ഥാന പ്രസിഡണ്ടായി ഇ.പ്രേംകുമാറിനേയും ജനറല്‍ സെക്രട്ടറിയായി ടി.സി. മാത്തുക്കുട്ടിയേയും വൈസ് പ്രസിഡണ്ടുമാരായി സുജാത കൂടത്തിങ്കല്‍, എ.അബ്ദുറഹിം, കെ.കെ.മോഹനന്‍ എന്നിവരേയും സെക്രട്ടറിമാരായി കെ. സുന്ദരരാജന്‍, എന്‍.കൃഷ്ണപ്രസാദ്, വി.കെ.ഷീജ എന്നിവരേയും ട്രഷററായി സി.കെ.ദിനേശ്കുമാറിനേയും സമ്മേളനം തെരഞ്ഞെടുത്തു 

രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി ജയരാജന്‍, അഖിലേന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എഫ് എസ് ഇ ടി ഒ ജനറല്‍ സെക്രട്ടറി കെ സി ഹരികൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ്&വര്‍ക്കേര്‍സ് ജനറല്‍ സെക്രട്ടറി പി വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ രാഗേഷ് എം പി പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി ടീച്ചര്‍ എം.പി സ്വാഗതവും യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി നന്ദിയും പറഞ്ഞു. കരിവെള്ളൂര്‍ മുരളി രചിച്ച് രാഹുല്‍ ബി അശോക് ഈണം പകര്‍ന്ന് യൂണിയന്‍ കണ്ണൂര്‍ ജില്ലാ കലാവിഭാഗം സംഘവേദി പ്രവര്‍ത്തകര്‍ ആലപിച്ച സ്വാഗതഗീതം ഉദ്ഘാടന സമ്മേളനത്തിന് മിഴിവേകി.

കണ്ണൂരില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐ ആര്‍ പി സിക്ക് കേരള എന്‍.ജി.ഒ യൂണിയന്‍ 54 ാം സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ നിന്ന് സമാഹരിച്ച് നല്‍കിയ 2 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ ആര്‍ പി സി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന് ഉദ്ഘാടന സമ്മേളനത്തില്‍ നല്‍കി.

54 ാം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള സുഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്തു ഇ പി ജയരാജന്‍ എം.എല്‍.എ .”എല്‍.ഡി.എഫ്. സര്‍ക്കാര്‍ പിന്നിട്ട ഒരു വര്‍ഷം”چ എന്ന വിഷയത്തില്‍ പ്രഭാഷണം നട ഡോ. തോമസ് ഐസക്, “പൊതുജനാരോഗ്യം- വെല്ലുവിളികളും പരിഹാരവുംڈ “എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ ,സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് , ഡോ. മ്യൂസ് മേരി ജോര്‍ജ്ജ് ,സമ്മേളന വേദിയില്‍ ആശംസകളുമായി തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രീ കടന്നപ്പള്ളി രാമചന്ദ്രന്‍,”കേരള വികസനവും സിവില്‍ സര്‍വ്വീസും “സെമിനാര്‍ വിഷയാവതരണം നടത്തി.മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ,എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക് സി തോമസ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ ജെ ഹരികുമാര്‍ (കെഎസ്ടിഎ), എസ് വിജയകുമാരന്‍നായര്‍ (ജോയന്‍റ് കൗണ്‍സില്‍), ടി എസ് രഘുലാല്‍ (കെജിഒഎ), കെ മോഹനന്‍(ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍), എസ് എസ് അനില്‍(ബി.ഇ.എഫ്.ഐ), എന്‍ വിജയകുമാര്‍(കെ.എസ്.ഇ.എ), കെ കെ ശശികുമാര്‍ (കേഎംസിഎസ്യു), വിജയന്‍ അടുക്കാടന്‍ (കോണ്‍ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍), എം തമ്പാന്‍(വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍), പരശുവയ്ക്കല്‍ രാജേന്ദ്രന്‍ (ഇടിസി), എം ഷാജഹാന്‍(പിഎസ്സിഇയു), ഒ എസ് മോളി(കെജിഎന്‍എ), ഡോ.കെ എല്‍ വിവേകാനന്ദന്‍(എകെപി സിടിഎ), ഡോ. കെ കെ ദാമോദരന്‍ (എ കെ ജി സി ടി), ഡി ഡി ഗോഡ്ഫ്രീ(എല്‍ എസ് എസ് എ), കെ വി ഗിരീഷ് (എന്‍.ജി.ഒ അസോസിയേഷന്‍), എ കെ അബ്ദുള്‍ഹക്കീം(കെഎഎച്ച്എസ്ടിഎ) എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

സര്‍വ്വീസില്‍ നിന്നും വിരമിച്ച യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് പി എച്ച് എം ഇസ്മയില്‍, വൈസ് പ്രസിഡണ്ട് ടി സി രാമകൃഷ്ണന്‍, മുന്‍ സംസ്ഥാന സെക്രട്ടറി പി എം രാമന്‍ എന്നിവര്‍ക്കാണ് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യൂണിയന്‍ 54 ാം സംസ്ഥാന സമ്മേളന വേദിയില്‍ യാത്രയയപ്പ് നല്‍കി.

കണ്ണൂര്‍ നഗരത്തെ ചെങ്കടലാക്കി കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന പ്രകടനത്തെ തുടര്‍ന്നായിരുന്നു പൊതു സമ്മേളനം.ജീനുകളില്‍ ഭീകരതയുടെ വിത്തുകളുള്ള സംഘപരിവാറിന് കേരള ജനതയുടെ മനസും ഹൃദയവും കവരാന്‍ കഴിയില്ലെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു വൃന്ദാ കാരാട്ട്. സമ്മേളനത്തെ അഭിസംബോധന ചെയ്ത് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍, എന്‍ സി പി സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. . യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഇ പ്രേംകുമാര്‍ അദ്ധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ പി കെ ശ്രീമതി ടീച്ചര്‍ എം.പി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം വി ശശിധരന്‍ നന്ദിയും പറഞ്ഞൂ.

Leave a Reply

Your email address will not be published. Required fields are marked *