Kerala NGO Union

യൂണിയൻ 55-ാം സംസ്ഥാന സമ്മേളനം 2018 ഏപ്രിൽ 29, 30, മെയ് 1 തീയതികളിലാണ് ചെറുത്തുനിൽപ്പുകളുടെയും, മുന്നേറ്റങ്ങളുടെയും, കുടിയേറ്റങ്ങളുടേയും ചരിത്രഭൂമിയായ ഇടുക്കിയിലെ അടിമാലിയിൽ നടന്നു. അവകാശ സമരങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ പതാകഉയർത്തിപ്പിടിച്ച് പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ 55 വർഷങ്ങൾ പിന്നിട്ട സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ഇടുക്കി ആതിഥ്യം വഹിക്കുന്നത് .
ഏപ്രിൽ 29 ന് രാവിലെ 9 മണിക്ക് പ്രസിഡന്റ് ഇ.പ്രേംകുമാർ പതാക ഉയര്ത്തി യതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്യോ ഗത്തില്‍ സംസ്ഥാനക്രട്ടറി കെ.സുന്ദരരാജൻ അവതരിപ്പിച്ച പ്രവര്ത്തിനറിപ്പോർട്ടും എൻ.ജി.ഒ. യൂണിയന്റെയും ചാരിറ്റബിൾ ട്രസ്റ്റിന്റെയും 2017 ഏപ്രിൽ 1 മുതൽ 2018 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്കും ആസ്തി ബാദ്ധ്യതാ പട്ടികയും ട്രഷറർ സി.കെ.ദിനേശ്കുമാറും, കേരളസർവ്വീസ് മാസികയുടെ വരവ് ചെലവ് കണക്കും ആസ്തി ബാദ്ധ്യതാ പട്ടികയും മാനേജർ എൻ.കൃഷ്ണപ്രസാദും അവതരിപ്പിച്ചു. കൗൺസിൽയോഗം ഇവ ഏകകണ്ഠമായി അംഗീകരിച്ചു.പുതിയ കൗണ്സിയല്യോ ഗം ചേര്ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ്ന :ഇ. പ്രേംകുമാര്‍
വൈസ് പ്രസിഡന്റുെമാര്‍ :എ. അബ്ദുറഹിം, എം.വി. ശശിധരന്‍, ടി.പി. ഉഷ

ജനറല്‍ സെക്രട്ടറി : ടി.സി. മാത്തുക്കുട്ടി
സെക്രട്ടറിമാര്‍ :എന്‍.കൃഷ്ണപ്രസാദ്, വി.കെ.ഷീജ ,എം.എ.അജിത്കുമാർ
ട്രഷറർ :സി.കെ.ദിനേശ്കുമാര്‍

പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . കാര്യക്ഷമവും അഴിമതി രഹിതവുമായ സിവിൽ സർവ്വീസ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ മുഖ്യമന്ത്രി അതിനായി എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ എല്ലാ സർവ്വീസ് സംഘടനകളും നടത്തുന്ന കൂട്ടായ പ്രവർത്തനത്തെ അഭിനന്ദിച്ചു. ലൈഫ് പദ്ധതിക്ക് എൻ.ജി.ഒ. യൂണിയൻ നൽകുന്ന സഹായം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ജയചന്ദ്രൻ, എഫ്.എസ്.ഇ.ടി.ഒ. പ്രസിഡന്റ് കെ.സി.ഹരികൃഷ്ണൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി പി.വി.രാജേന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഏപ്രിൽ 30 ന് രാവിലെ 8.45 ന് പ്രതിനിധി സമ്മേളനം പുനരാരംഭിച്ചു. സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരിം ട്രേഡ് യൂണിയൻ പ്രഭാഷണം നടത്തി. എ.ഐ.എസ്.ജി.ഇ.എഫ്. ജനറൽ സെക്രട്ടറി എ.ശ്രീകുമാർ സംസാരിച്ചു. ഉച്ചക്കുശേഷം 2 മണിക്ക് ചേർന്ന സുഹൃദ്‌സമ്മേളനം ബഹു. വൈദ്യുതവകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. സുഹൃദ്‌സമ്മേളനം 5.30 ന് സമാപിച്ചു.ഇടുക്കി കനൽ കലാവേദി കലാപരിപാടികൾ അവതരിപ്പിച്ചു.
മൂന്നാം ദിവസത്തെ സമ്മേളന നടപടികൾ മെയ്-01 രാവിലെ 8.00 ന് ആരംഭിച്ചു. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. 10.00 ന് ഡോ. തോമസ് ഐസക്ക് പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ശേഷം 02.25 ന് ‘അഴിമതി മുക്തവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസ്’ എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടന്നു. അഡ്വ. ജോയ്‌സ് ജോർജ്ജ് എം.പി. ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ, കെ.ജി.ഒ.എ. ജനറൽ സെക്രട്ടറി ടി.എസ്.രഘുലാൽ എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ക്രോഡീകരണം നടത്തി.
സർവ്വീസിൽ നിന്നും വിരമിച്ച മുൻ ട്രഷറർ എസ്.രാധാകൃഷ്ണൻ, മുൻ വൈസ് പ്രസിഡന്റ് കെ.കെ.മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ സമ്മേളന നടപടികൾ വൈകുന്നേരം 5.30 ന് അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *