Kerala NGO Union

കേരള എന്‍.ജി.ഒ യൂണിയന്‍ 57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം മുന്‍ എ.എല്‍.എ. പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

കേരള എന്‍.ജി.ഒ യൂണിയന്‍ 57 ാം കണ്ണൂര്‍ ജില്ലാ സമ്മേളനം 2020 ഫെബ്രുവരി 29, മാര്‍ച്ച് 1 തീയതികളിലായി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളത്തിന് തുടക്കം കുറിച്ച് ഫിബ്രവരി 29 ന് രാവിലെ 9.30 ന് പ്രസിഡണ്ട് കെ വി മനോജ് കുമാര്‍ പതാക ഉയര്‍ത്തി. പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് 2019 ലെ കൗണ്‍സില്‍ യോഗംചേര്‍ന്നു. ജില്ലാ സെക്രട്ടറി എ രതീശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി എംഅബ്ദുള്‍ റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ടി മനോജ് കുമാര്‍ (പയ്യന്നൂര്‍), എം കെ രാജേഷ് (മെഡിക്കല്‍ കോളേജ്), സി ഹാരിസ് (തളിപ്പറമ്പ്), കെ പ്രസന്നകുമാരി ( ശ്രീകണ്ഠാപുരം), റീത്ത ഫെര്‍ണാണ്ടസ് (കണ്ണൂര്‍ നോര്‍ത്ത് ), ടി കെ ശ്രീകേഷ് (കണ്ണൂര്‍), ബിന്ദു വി (കണ്ണൂര്‍ സൗത്ത് ), വിവേക് കെ (തലശ്ശേരി), കെ പ്രശാന്ത് കുമാര്‍ ( കൂത്തുപറമ്പ്), എം മനോജ് (മട്ടന്നൂര്‍) എന്നിവര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. . ചര്‍ച്ചകള്‍ക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോര്‍ട്ടും കണക്കും സമ്മേളനം അംഗീകരിച്ചു
ഉച്ചയ്ക്ക് ശേഷം 2020 ലെ കൗണ്‍സില്‍ യോഗം ചേര്‍ന്ന് 2020-21 വര്‍ഷത്തെ ഭാാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ഐ ആര്‍ പി സി ഉപദേശക സമിതി ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡണ്ട് സ: എന്‍ ടി സുധീന്ദ്രന്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി എന്നിവര്‍ അഭിവാദ്യം ചെയ്തു . എ രതീശന്‍ സ്വാഗതവും എന്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു എം നഹാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മാര്‍ച്ച 1 ന് രാവിലെ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് സഖാക്കള്‍ അഖില ടി കെ, ശിവപ്രകാശ് സി (കണ്ണൂര്‍ സൗത്ത്), ജിദേഷ് വി (തലശ്ശേരി), ഉണ്ണികൃഷ്ണന്‍ കെ (മെഡിക്കല്‍ കോളേജ്), രമേശന്‍ പി (തളിപ്പറമ്പ്), പി സേതു (ശ്രീകണ്ഠാപുരം), ഷാജി മാവില (മട്ടന്നൂര്‍), ജിതേഷ് പി (കൂത്തുപറമ്പ്), ആതിര കെ വി (കണ്ണൂര്‍), പി പി മുഹമ്മദ് അസ്‌ലം(പയ്യന്നൂര്‍), വി വി സുരേന്ദ്രന്‍(കണ്ണൂര്‍ നോര്‍ത്ത്) എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഇ പ്രേംകുമാര്‍ മറുപടി പറഞ്ഞു.
വി വി വനജാക്ഷി രക്തസാക്ഷി പ്രമേയവും എന്‍ സുരേന്ദ്രന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് മാര്‍ച്ച് 1 ഉച്ചയ്ക്ക് 2 മണിക്ക് ”ഭരണഘടനാ സംരക്ഷണവും, തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങളു’ എന്ന വിഷയത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷ് പ്രഭാഷണം നടത്തി യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷനായിരുന്നു.യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഇ പ്രേംകുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം യു എം നഹാസ് എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി എ രതീശന്‍ സ്വാഗതവും എന്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

21 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ ഉപസംഹാര പ്രസംഗത്തോടെ സമ്മേളനം വൈകുന്നേരം 5 മണിക്ക് സമാപിച്ചു.

ഭാരവാഹികള്‍

കെ വി മനോജ് കുമാർ – പ്രസിഡണ്ട്

എ രതീശൻ – സെക്രട്ടറി
 കെ എം സദാനന്ദൻ  – ട്രഷറർ
വി വി വനജാക്ഷി, കെ എം ബൈജു
                        (വൈസ് പ്രസിഡണ്ടുമാർ) ,
എൻ സുരേന്ദ്രൻ , പി പി സന്തോഷ് കുമാർ
                      (ജോയിന്റ് സെക്രട്ടറിമാർ)

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ :
പി ജനാര്‍ദ്ദനന്‍ ,കെ.രതീശന്‍.,ടി.വി. പ്രജീഷ്.. ടി.എം.സുരേഷ്‌കുമാര്‍,
കെ.ഷീബ.,പി.പി.അജിത്ത്കുമാര്‍, കെ.പി. വിനോദന്‍, കെ.മോഹനന്‍.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ : ജി നന്ദനന്‍, എം അനീഷ് കുമാര്‍, വി പവിത്രന്‍, ടി സന്തോഷ് കുമാര്‍, ടി ഷര്‍ഫുദ്ദീന്‍, പി അശോകന്‍, പി ഗോപാലന്‍, ടി വി രജിത, ടി കെ ജിതേഷ്, രമേശന്‍ കുന്നുമ്മല്‍, ഷാജി കണ്ട്യത്ത്, നിഷ വടവതി, കെ രഞ്ജിത്ത്, ജയരാജന്‍ കാരായി, ലെനീഷ് പി എ, എ ബി ഉമ്മുകുല്‍സു, കെ രമേശന്‍, വി പി രജനീഷ്, എം രേഖ, കെ പി ബിനോജ്, കെ ജയപ്രകാശന്‍, ജിജേഷ് പി ആര്‍

വനിതാ സബ് കമ്മിറ്റി : കണ്‍വീനര്‍ കെ ഷീബ , ജോയിന്റ് കണ്‍വീനര്‍ രമ്യ കേളോത്ത്
കേരളാ സര്‍വ്വീസ് ഓര്‍ഗനൈസര്‍ : ഷറഫുദ്ദീന്‍ ടി

Leave a Reply

Your email address will not be published. Required fields are marked *