58 – മത് സംസ്ഥാന സമ്മേളനത്തിന്ടെ മുന്നോടിയായുള്ള പതാകദിനം ആചരിച്ചു
എൻജിഒ യൂണിയൻ 58 – മത് സംസ്ഥാന സമ്മേളനത്തിന്ടെ മുന്നോടിയായുള്ള പതാക ദിനാചരണം 22/03/2022 ന് സംസ്ഥാന, ഏരിയ, യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തി. ഏപ്രിൽ രണ്ടിനും മൂന്നിനും തിരുവനന്തപുരത്ത് എ കെ ജി ഹാളിൽ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പതാകദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സെന്ററിൽ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ പതാക ഉയർത്തി അഭിവാദ്യം ചെയതു. സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്, വൈസ് പ്രസിഡൻ്റ് അനിൽകുമാർ, സെക്രട്ടറി വി.കെ.ഷീജ എന്നിവർ പങ്കെടുത്തു. ഏര്യാകേന്ദ്രങ്ങളിൽ ഏര്യാ പ്രസിഡൻ്റുമാരും യൂണിറ്റ് കേന്ദ്രങ്ങളിൽ യൂണിറ്റ് കൺവീനർമാരും പതാക ഉയർത്തി. വനിതകളുള്‍പ്പടെ നൂറുകണക്കിനു ജീവനക്കാര്‍ പതാക ദിനത്തിന്റെ ഭാഗമായി. സമ്മേളനം വിജയിപ്പിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.