കേരള എൻ.ജി.ഒ യൂണിയൻ 58-ാം സംസ്ഥാന സമ്മേളനം 2022 ഏപ്രിൽ 2,3 തീയതികളിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച് ചേരുകയാണ്. സമ്മേളനത്തിൻറെ വിജയകരമായ നടത്തിപ്പിന് വേണ്ടി 2022 മാർച്ച് 14 വൈകുന്നേരം കെ.എസ്.ടി.എ ഹാളിൽ വെച്ച് ആലോചന യോഗം ചേർന്നു. യോഗം സ: ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സ. ജയൻ ബാബു, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി വിക്രമൻ , എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന പ്രസിഡന്റ് സ: എൻ.ടി.ശിവരാജൻ എന്നിവർ സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതവും , ട്രഷറർ എൻ.നിമൽരാജ് നന്ദിയും പറഞ്ഞു. സമ്മേളനം ഏപ്രിൽ 2 നു ബഹു: കേരള മുഖ്യമന്ത്രി സ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൻ്റെ വിവിധ സെഷനുകളിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ,സി.ഐ.ടി.യു നേതാവ് കെ.ചന്ദ്രൻ പിള്ള എന്നിവർ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കാൻ മുഴുവനാളുകളും മുന്നോട്ടു വരണമെന്ന് യോഗം അഭ്യർത്ഥിച്ചു.