വജ്രജൂബിലി വർഷത്തിൽ കേരള
എൻ ജി ഒ യൂണിയൻ നിർമ്മിക്കുന്നത് 60 സ്നേഹ വീടുകൾ …..
കേരള എൻ ജി ഒ യൂണിയൻ 60-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വീടില്ലാത്ത അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന 60 സ്നേഹ വീടുകളുടെ നിർമ്മാണ പ്രവൃത്തികളുടെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശി കണ്ണോത്ത് മുക്കിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അദ്ധ്യക്ഷനായി. മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത,എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് കെ ശശീന്ദ്രൻ , എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.60 സ്നേഹവീടുകൾക്കു പുറമേ ആധുനീകസജ്ജീകരണങ്ങളോടു കൂടിയ 15 ആംബുലൻസുകൾ, തലസ്ഥാന നഗരിയിൽ സേവന കേന്ദ്രം, പാലിയേറ്റീവ് പരിചരണങ്ങൾക്കായി 2000 സന്നദ്ധ പ്രവർത്തകർ, രക്തദാന സേന, അവയവദാന സമ്മത പത്രബോധവൽക്കരണം തുടങ്ങിയ സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുണ്ട്.