2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളന ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശിപ്പിച്ചു. നാടക പ്രവർത്തകൻ സതീഷ് കെ സതീഷ് ഏറ്റുവാങ്ങി. 2024 മേയ് 19ന് മുതലക്കുളം സരോജ് ഭവനിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം വൈസ് ചെയർമാൻ വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷനായി. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, സ്വാഗതസംഘം കൺവീനർ സജീഷ് നാരായൺ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.കെ ഉദയന്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ പങ്കെടുത്തു. അനീഷ് പുത്തഞ്ചേരിയാണ് ലോഗോ തയ്യാറാക്കിയത്. സ്വാഗത സംഘം ജനറൽ കൺവീനർ പി.പി സന്തോഷ് സ്വാഗതവും കൺവീനർ ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.