തലശ്ശേരി : പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുകയും ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും, പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് അതിനുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മതവിഭാഗങ്ങളിൽ പെടുന്നവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മത വിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും ആയതിനാൽ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മതനിരപേക്ഷ ഇന്ത്യക്കായി രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങളും പ്രതിരോധമുയർത്തണമെന്നും കേരള എൻ ജി ഒ യൂണിയൻ 61-ാം കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഖാദിബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡൻറ് ടി വി സഖീഷ്, കോൺഫെഡറേഷൻ ഓഫ് സെൻ്ററൽ ഗവൺമെൻ്റ് എംപ്ലോയിസ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അനു കവിണിശേരി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതാവ് ആർ സുനിൽകുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ , എ രതീശൻ, കെ രഞ്ജിത്ത്, കെ ബാബു എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് കെ ഷീബ രക്തസാക്ഷി പ്രമേയവും, വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷതയിൽ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി കെ പി വിനോദൻ നന്ദിയും പറഞ്ഞു.
സമ്മേളനം ഭാരവാഹികളായി പ്രസിഡന്റ് പി പി സന്തോഷ് കുമാർ, വൈസ് പ്രസിഡന്റുമാർ കെ ഷീബ, എം അനീഷ് കുമാർ, സെക്രട്ടറി എൻ സുരേന്ദ്രൻ ജോയിന്റ് സെക്രട്ടറിമാർ ടിവി പ്രജീഷ്, കെ പി വി വിനോദൻ, ട്രഷറർ പി പി അജിത് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
രാവിലെ 9. 30ന് ജില്ലാ പ്രസിഡന്റ് പിപി സന്തോഷ് കുമാർ പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഷീബ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ ആദർശ് കെ പി, സീമ എം, പ്രശാന്ത് എം, വത്സമ്മ മാത്യു, രാജീഷ് കുമാർ സി, നിഷ ആനയാടൻ, കെ സന്തോഷ്, ലസിത കെ പി, പി വി മധുസൂദനൻ, എം സി വിനോദ് എന്നിവരും വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ജില്ലയിലെ 10862 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പേരാണ് സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.
സമ്മേളനത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ വി പ്രഫുൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
തലശ്ശേരി: നവലിബറൽ സാമ്പത്തിക നയങ്ങളുടെ കുത്തൊഴുക്കിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും അകപ്പെടുമ്പോഴും ഇതിനെതിരെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തി കേരളം തലയുയർത്തിനിൽക്കുകയാണ്. 1957 ൽ ഇടതുപക്ഷം അധികാരമേറ്റെടുത്തപ്പോൾ ആരംഭിച്ചതാണ് കേരളത്തിൻ്റെ ബദൽ. ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്, ആരോഗ്യ മേഖലയിലെ ഇടപെടൽ, ക്ഷേമ പെൻഷനുകൾ, പൊതുവിതരണരംഗം, ജനകീയാസൂത്രണം, സമ്പൂർണ്ണ സാക്ഷരത യജ്ഞം , ദാരിദ്ര്യ നിർമ്മാർജന പരിപാടികൾ അങ്ങനെ നിരവധി ബദലുകളാണ് കേരളമുയർത്തിയത്.
പ്രളയവും, നിപ്പയും, കോവിഡും കേരളത്തിൻ്റെ സമ്പത്ത് ഘടനയിൽ കനത്ത ആഘാതം ഏൽപ്പിച്ചതിനൊപ്പം കേന്ദ്രസർക്കാരിൻ്റെ വൈരനിര്യാതന ബുദ്ധിയോടെയുള്ള ഇടപെടലിൻ്റെ ഭാഗമായും സാമ്പത്തിക വിഹിതങ്ങൾ റദ്ദ് ചെയ്തും വൈകിപ്പിച്ചും കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും കേരളത്തെ വെല്ലുവിളിക്കുമ്പോഴും ജനങ്ങളെ അണിനിരത്തി പ്രതിരോധത്തിൻ്റെ കോട്ട യുയർത്തി കേരളത്തിൻ്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോവുകയാണ് സർക്കാരും സർക്കാരിന് നേതൃത്വം കൊടുക്കുന്നവരും. സമൂഹത്തിൻ്റെ നാനാമേഖലയുടെയും മുന്നേറ്റത്തോടൊപ്പം സിവിൽ സർവീസിനെ ശാക്തീകരിച്ചും വിപുലപ്പെടുത്തിയുമാണ് കേരളത്തിൻ്റെ കുതിപ്പിന് സിവിൽ സർവീസിനെയും ജീവനക്കാരെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് കഴിഞ്ഞ എട്ടുവർഷങ്ങൾ കൊണ്ട് അമ്പതിനായിരത്തിലേറെ പുതിയ തസ്തികകൾ സൃഷ്ടിച്ചും രണ്ടര ലക്ഷത്തോളം പുതിയ നിയമനങ്ങളും കേരള സർക്കാർ നടത്തിയത്. കേന്ദ്ര സർവീസിലും ഇതര സംസ്ഥാനങ്ങളിലും സിവിൽ സർവീസ് സമ്പൂർണ്ണ തകർച്ചെയെ നേരിടുമ്പോഴാണ് നിയമനങ്ങൾ അവസാനിപ്പിച്ച കാലത്താണ് കേരളം ഇത്തരം മഹത്തായ ബദലുകളുയർത്തി മുന്നോട്ടു കുതിക്കുന്നത്.
അതുകൊണ്ട് തന്നെ കേരളത്തിൻ്റെ ജനപക്ഷ ബദൽ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ മുഴുവൻ ജീവനക്കാരും അണിനിരക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ 61-ാം കണ്ണൂർ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു.
തലശ്ശേരി ബ്രണ്ണൻ കോളേജിൽ വെച്ച് നടക്കുന്ന യൂണിയൻ ജില്ല സമ്മേനത്തിൻ്റെ രണ്ടാം ദിവസം നടന്ന സുഹൃദ് സമ്മേളനം സി ഐ ടി യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വിവിധ സർവ്വീസ് സംഘടന നേതാക്കളായ
എ കെ ബീന, ടി വി സിന്ധു, കെ വി പുഷ്പജ, പി എം മനോജ് കുമാർ, ഡോ പി വി ഷിജു, ഡോ. എം പി ഷനോജ്, പി പി രാജേഷ്, പി വി രാമദാസൻ, പ്രേംജിത്ത് എം കെ, കെ കെ സുരേഷ്, രാജേഷ് മണാട്ട്
എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ ഷീബ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന സംഘടന റിപ്പോർട്ടിൻ മേൽ നടന്ന ചർച്ചയിൽ ഷൈജു എം കെ, രജിത രാഘവൻ, ഷൈജു കമ്മുക്ക, മായ കുന്നുമ്മൽ, സുനിൽ കുമാർ ഇ വി, ശുഭ ബി എസ്, സന്ദീപ് മാത്യു, രമ്യ എം, ശ്രീലേഷ് ഇ, മിഷ കെ, ശ്രീഗേഷ് ടി കെ എന്നിവർ പങ്കെടുത്തു.
സംഘടന റിപ്പോർട്ടിൻമേലുള്ള ചർച്ചക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ മറുപടി പറഞ്ഞു.
സമ്മേളനത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ അണിചേരുക, കേരളത്തിൻ്റെ വികസന നേട്ടങ്ങൾ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പോരാടുക, വർഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങി 20 പ്രമേയങ്ങളും സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു.
സുഹൃദ് സമ്മേളനം സി ഐ ടി യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു
61-ാം ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ