2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം 2024 മേയ് 14ന് സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ടി.പി രാമകൃഷ്ണൻ എം എൽ എ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി ശശിധരൻ അദ്ധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കേളുഏട്ടൻ പഠനഗവേഷകേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ, യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു, ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.വിജയകുമാർ എന്നിവർ സംസാരിച്ചു.സ്വാഗത സംഘം ജനറൽ കൺവീനർ പി.പി സന്തോഷ് സ്വാഗതവും കൺവീനർ ഹംസ കണ്ണാട്ടിൽ നന്ദിയും പറഞ്ഞു.