കേന്ദ്ര സർക്കാർ കർഷകരോട് സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാടുകൾക്ക് എതിരെ രാജ്യത്തെ കർഷക സംഘടനകൾ ജനുവരി 31 സംയുക്തമായി വഞ്ചനാ ദിനമായി ആചരിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു FSETO യുടെ നേത്യത്വത്തിൽ സൗത്ത് ജില്ലയുടെ വിവിധ ഏരിയകളിൽ പ്രതിഷേധ ധർണകൾ നടത്തി.വഴുതക്കാട് ഏരിയയിൽ നടത്തിയ പ്രതിഷേധ ധർണ്ണ കേരള എൻ.ജി.ഒ . യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി സഖാവ് എസ് സജീവ്കുമാർ ഉദ്ഘടനം ചെയ്തു.