ബജറ്റ് – ആഹ്ലാദ പ്രകടനം
കേരള സർക്കാറിന്റെ ജനപക്ഷ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ കണ്ണൂരില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ സുരേന്ദ്രൻ , രഞ്ജിത്ത് മാസ്റ്റർ, എ എം സുഷമ, കെ പ്രകാശൻ , ധനേഷ് എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ നടന്ന പരിപാടിയിൽ ടി എം സുരേഷ് കുമാർ, സഹീഷ് മാസ്റ്റർ, പ്രസാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ സീബ ബാലൻ, ജയകൃഷ്ണൻ, ഡോ. ഫർസീന എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ നടന്ന പ്രകടനത്തിൽ എം അനീഷ് കുമാർ, പി വി സുരേന്ദൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ കെ രമേശൻ , പ്രേംജി , കെ ജയപ്രകാശ്, സി ഹാരിസ്, പി പി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ കെ രതീശൻ , ജയചന്ദ്രൻ മാസ്റ്റർ, പ്രദോഷ് കെ എന്നിവർ സംസാരിച്ചു.
കണ്ണൂരില്‍ നടന്ന പ്രകടനം