Kerala NGO Union

ജീവനക്കാരുടെ കുടുംബ സംഗമം

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ  61ാം സംസ്ഥാന സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായി ജീവനക്കാരുടെ കുടുംബ സംഗമം 2024 മെയ് 26 ഞായറാഴ്ച വൈകുന്നേരം 3 മണിയ്ക്ക് വടകര സാന്റ്ബാങ്ക്സിൽ നടക്കും. കവി മുരുകൻ കാട്ടാക്കട കുടുംബസംഗമം ഉദ്‌ഘാടനം ചെയ്യും. ഗുൽമോഹർ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടാകും.  

61ാം സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ  61ാം സംസ്ഥാന സമ്മേളന ലോഗോ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്  പ്രകാശിപ്പിച്ചു. നാടക പ്രവർത്തകൻ സതീഷ് കെ സതീഷ് ഏറ്റുവാങ്ങി. 2024  മേയ് 19ന് മുതലക്കുളം സരോജ് ഭവനിൽ നടന്ന ചടങ്ങിൽ   സ്വാഗത സംഘം വൈസ് ചെയർമാൻ വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷനായി. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, സ്വാഗതസംഘം കൺവീനർ സജീഷ് […]

“നാം ഇന്ത്യയിലെ ജനങ്ങൾ” കലാജാഥ അംഗങ്ങൾക്ക് അനുമോദനം

കേരള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 25 മുതൽ 28 വരെ ജില്ലയിൽ പര്യടനം നടത്തിയ “നാം ഇന്ത്യയിലെ ജനങ്ങൾ” കലാജാഥ അംഗങ്ങൾക്ക് അനുമോദനം നൽകി. 2024 മെയ് 17 ന് യൂണിയൻ ജില്ലാ സെന്ററിൽ നടന്ന അനുമോദന യോഗം ചലച്ചിത്ര നടൻ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് സംസാരിച്ചു. ജില്ലയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും എൻ […]

 61-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട്   നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം 2024 മേയ് 14ന് സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ടി.പി രാമകൃഷ്ണൻ എം എൽ എ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി ശശിധരൻ അദ്ധ്യക്ഷനായി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, കേളുഏട്ടൻ പഠനഗവേഷകേന്ദ്രം ഡയറക്ടർ കെ.ടി കുഞ്ഞിക്കണ്ണൻ, യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ, […]

61ാം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു.

2024 ജൂൺ 22, 23 ,24 തിയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ 61-ാമത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. 2024 ഏപ്രിൽ 29ന് കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ സെന്ററിലെ സി.എച്ച് അശോകൻ സ്മാരക ഹാളിൽ ചേർന്ന രൂപീകരണയോഗം പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  കോഴിക്കോട് ജില്ലയിൽ 17 വർഷങ്ങൾക്കു ശേഷമാണ് യൂണിയന്റെ സംസ്ഥാന സമ്മേളനം ചേരുന്നത്. അഞ്ച് തവണയാണ് ഇതിന് മുമ്പ് കോഴിക്കോട് സമ്മേളനം നടന്നത്. സംഘടനയുടെ മുൻകാല നേതാക്കളും […]

മെഡിക്കൽ കോളേജ് പ്രകടനം

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡന കേസുമായി ബന്ധപ്പെ‌ട്ട് ജോലിയിലെ ഗുരുതരമായ വീഴ്ചക്ക് ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നേഴ്സിങ്ങ് ഓഫീസർപി ബി അനിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലതുപക്ഷവും  ഒരു വിഭാഗം മാധ്യമങ്ങളും സർക്കാരിനും മെഡിക്കൽ കോളേജിനും സർവീസ് സംഘടനകൾക്കുമെതിരെ നടത്തുന്ന കള്ളപ്രചാരണത്തിൽ പ്രതിഷേധിച്ച് 2024 ഏപ്രിൽ 5ന് ജീവനക്കാർ മെഡിക്കൽ കോളേജിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന് പ്രതിഷേധയോഗം കെ.ജിഒഎ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. […]

പച്ചക്കറി കൃഷി

ജൂൺ 22, 23 24 തിയതികളിൽ  കോഴിക്കോട് വെച്ച് നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 61-ാംമത് സംസ്ഥാന    സമ്മേളനത്തിനുള്ള  ഭക്ഷണ ആവശ്യത്തിനായി കക്കോടി കിരാലൂർ പുഞ്ചപ്പാടത്ത് പച്ചക്കറി കൃഷി  ആരംഭിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ് തൈ നടീൽ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.

തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യത വർദ്ധിപ്പിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങൾ

നിയമപരമായ സങ്കീർണ്ണതകൾ മറി കടന്ന് നഗരസഭ വിഭാഗം ജീവനക്കാരുടെ സ്ഥാനകയറ്റത്തിനും, ഗ്രാമവികസന വകുപ്പിലെ ജീവനക്കാരുടെ സ്ഥാനകയറ്റ സാധ്യത വർദ്ധിപ്പിക്കുന്നതിനും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ വകുപ്പിലെ  ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാര നടപടി സ്വീകരിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് 2024 മാർച്ച് 25ന് പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസ്, ജോയിൻ്റ് ഡയറക്ടർ ഓഫീസുകൾക്കുമുന്നിൽ പ്രകടനവും തദ്ദേശസ്ഥാപനങ്ങളിൽ വിശദീകരണ കാമ്പയിനുകളും നടത്തി. കോഴിക്കോട് ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ അഭിവാദ്യപ്രകടനം യൂണിയൻ ജില്ലാ […]

കൊയ്ത്തുത്സവം

കൊയ്ത്തുത്സവം ചെറുവാടി പുഞ്ചപ്പാടത്ത് നടന്ന കൊയ്ത്തുത്സവം നാട്ടുകാരും ജീവനക്കാരും ചേർന്ന് ആഘോഷമാക്കി. 2024 മേയ് 24ന് രാവിലെ നാടൻപാട്ടിന്റേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ, ഉത്സവാന്തരീക്ഷത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത്കുമാർ കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. ജൂൺ 22,23,24 തിയ്യതികളിലായി നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികൾക്ക് ഭക്ഷണം തയ്യാറാക്കുന്നതിനായാണ് താമരശ്ശേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി എറ്റെടുത്തത്. യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി. കേരളാ ബാങ്ക് ഡയറക്ടർ […]

സി.എച്ച്. അശോകൻ സ്മാരകഹാൾ ഉദ്ഘാടനം

കേരള എൻ ജിഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച യൂണിയൻ കോഴിക്കോട് ജില്ലാ സെന്ററിലെ ഓഡിറ്റോറിയം 2024 മാർച്ച് 23ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നല്കി, യൂണിയനെ ജീവനക്കാരുടെ കരുത്തുറ്റ സംഘടനയാക്കി വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്ത സ. സി.എച്ച് . അശോകന്റ സ്മരണർത്ഥം സി. എച്ച് . അശോകൻ സ്മാരക ഹാൾ എന്നാണ് […]