Kerala NGO Union

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി. 1993 ൽ സഹകരണ മേഖലയിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 2019 ലാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സൗജന്യ ചികിത്സ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് ദീർഘ വീക്ഷണത്തോടുകൂടിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്ഥാപനത്തെ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. മെഡിക്കൽ കോളേജിൽ നിലവിൽ ഉണ്ടായിരുന്ന ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള […]

കരിദിനാചരണം

കരിദിനാചരണം ശമ്പളവും പെൻഷനും തടസ്സപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിന്റെയും, അധ്യാപക സർവീസ് സംഘടന സമര സമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കരിദിനം ആചരിച്ചു. രാജ്യത്തിൻ്റെ ഫെഡറൽ വ്യവസ്ഥയെയും, ഭരണഘടന അനുശാസിക്കുന്ന കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാന ശിലകളെയും തകർത്തു കൊണ്ട് ബിജെപി ഇതര ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര […]

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം- യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു,

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു, ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു. ഈ വർഷം പകുതിയിലധികം ഏരിയ സമ്മേളനങ്ങളും അവധി ദിനത്തിലാണ് നടക്കുന്നത് . വജ്രജൂബിലിയുടെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് 61-ാം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. ഇന്ത്യയിലാകെ സിവിൽ സർവീസിനെ ഇല്ലാതാക്കുന്ന നയം സ്വീകരിക്കുമ്പോൾ കേരളത്തിൽ പുതിയ തസ്തികകളും പുതിയ നിയമനങ്ങളുമായി ബദൽ സമീപനം സ്വീകരിക്കുന്നു സിവിൽ സർവീസിനെ സംരക്ഷിക്കാൻ ജീവനക്കാർ ഒന്നിച്ചണിനിരക്കേണ്ട സാഹചര്യത്തിലാണ് ഇത്തവണ എൻ.ജി.ഒ യൂണിയൻ […]

ജനക്ഷേമ ബജറ്റ് : ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.

കേരള സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് ജനപക്ഷ ബദല്‍ നയങ്ങൾ ഉള്‍ക്കൊള്ളുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കാലത്താണ് കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിലെ സിവിൽ സര്‍വീസിനെ സംബന്ധിച്ചിടത്തോളം സര്‍വീസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ ബജറ്റിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതും യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്പിച്ചതുമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു ഗഡു ഡിഎ പ്രഖ്യാപിച്ചു. ഇത്തരത്തിൽ ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു […]

വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം

കേരള എൻ. ജി. ഒ. യൂണിയൻ മഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് ആയ വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സഖാവ് എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി എം. എ. അജിത് കുമാർ ആദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി വായപ്പാറപ്പടി ഗവണ്മെന്റ് എൽ. പി സ്കൂളിന് സമീപം ആണ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖരായ ഇ പത്മനാഭൻ, സി വിജയഗോവിന്ദൻ എന്നിവരുടെ ഫോട്ടോ അനാഛാദനം യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി […]

ഏരിയാ സമ്മേളനങ്ങൾ 2024 ഫെബ്രുവരി 1-18

എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ 11 ഏരിയ സമ്മേളനങ്ങളും പൂർത്തിയായി. ജീവനക്കാരുടെ വമ്പിച്ച പങ്കാളിത്തമാണ് എല്ലാ സമ്മേളനങ്ങളിലും ദൃശ്യമായത്. ഇത്തവണ പൊതു അവധി ദിനങ്ങളിൽ 5 ഏരിയകളുടെ സമ്മേളനങ്ങൾ നടന്നു. അതിശയപ്പെടുത്തുന്ന പങ്കാളിത്തമാണ് 5 ലും ഉണ്ടായത്.

മനുഷ്യചങ്ങലയിൽ ജീവനക്കാരും അധ്യാപകരും അണിചേരും 2024 ജനുവരി 20

കേന്ദ്രസർക്കാർ കേരളത്തോട് അനുവർത്തിക്കുന്ന രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയുള്ള കടുത്ത അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ 2024 ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേന്ദ്രസർക്കാർ കേരളത്തോട് അനുവർത്തിക്കുന്ന രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെയുള്ള കടുത്ത അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ 2024 ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയിൽ ജീവനക്കാരും അധ്യാപകരും അണിചേരും