Kerala NGO Union

സംരക്ഷണ ശൃംഖല – എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കു മുന്നിൽ

എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കു മുന്നിൽ 3 മാസമായി നടന്ന ധർണയുടെ ഒന്നാംഘട്ടം സർവകലാശാല ആസ്ഥാന മന്ദിരത്തിനു ചുറ്റും സംരക്ഷണ ശൃംഖല തീർത്ത് അവസാനിപ്പിച്ചു. തുടർ സമര പരിപാടികൾ വി ദ്യാഭ്യാസ സംരക്ഷണ സമിതി ഏറ്റെ ടുക്കും. സർവകലാശാലകളെ കാവി വൽക്കരിക്കുന്നതിനും സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ മുൻ ചാൻസലർ നടത്തിയ നിയമവിരുദ്ധ താൽക്കാലിക വൈസ്ചാൻ സലർ നിയമനത്തിനെതിരെയുമാണ് സമരം.  

കെ സ്മാർട്ട്‌ പരിശീലന പരിപാടി

2025 മെയ്‌ 25 26 27 തീയതികളിലായി ആലപ്പുഴയിൽ നടക്കുന്ന കേരള എൻജിഒ യൂണിയൻ അറുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കേരള എൻജിഒ യൂണിയൻ കെ സ്മാർട്ട്‌ പരിശീലന പരിപാടി സംഘടിപ്പിച്ചു.

സ്വാഗതസംഘ രൂപീക രൂപീകരണയോഗം

കേരള എൻ ജി ഓ യൂണിയൻ അറുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘ രൂപീക രൂപീകരണയോഗം ആലപ്പുഴയിൽ നടന്നു. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു എം എൽ എ മാരായ പി പി ചിത്തരഞ്ചൻ, എച്ച് സലാം, മുൻ എംപി എ എം […]

കൊല്ലം കോർപ്പറേഷൻ ഏരിയ കമ്മിറ്റി

കേരള എൻജിഒ യൂണിയൻ്റെ 143 മത് ഏരിയ കമ്മറ്റി രൂപീകരിച്ചു കൊല്ലം ജില്ലയിലെ പതിനൊന്നാമത് ഏരിയ കമ്മിറ്റിയായി കൊല്ലം കോർപ്പറേഷൻ കേന്ദ്രീകരിച്ച് പുതിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു

സംസ്ഥാന ജീവക്കാരുടെ ഒൻപതാമത് സംസ്ഥാന കായിക മേള

കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ ഒൻപതാമത് സംസ്ഥാന കായിക മേളയ്ക്ക് ആവേശകരമായ തുടക്കം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന കായിക മേള ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലകളിൽ നിന്നുള്ള കായിക താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയായിരുന്നു മീറ്റിന് തുടക്കം. സംസ്ഥാന പ്രസിഡന്റ്‌ എം. വി ശശിധരൻ കായിക മേളയുടെ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ്‌ എം. വി ശശിധരൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന […]

കായികോത്സവം 2024ന് സംഘാടക സമിതി രൂപീകരിച്ചു .

സംസ്ഥാന ജീവനക്കാരുടെ കായികോത്സവം 2024ന് സംഘാടക സമിതിയായി. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ചെയർമാനും യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. സുനിൽകുമാർ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്.ഡിസംബർ 22 ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാണ് കായികോൽസവം നടക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം ശ്രീ. കെ. എൻ ഉണ്ണികൃഷ്ണൻഎം. എൽ. എ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം. വി ശശിധരൻ കായികമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ […]

സ. ജോർജ് മാവ്റിക്കോസിന് സ്വീകരണം

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് (WFTU) ഹോണറി പ്രസിഡന്റ് സ. ജോർജ് മാവ്റിക്കോസിന് സി. കണ്ണൻ സ്‌മാരക ഹാളിൽ (CITU സംസ്ഥാന കമ്മിറ്റി ഓഫീസ്, തിരുവനന്തപുരം)  സ്വീകരണം നൽകി .സ്വീകരണ യോഗത്തിൽ FSETO ജനറൽ സെക്രട്ടറി സഖാവ് എം എ അജിത്കുമാർ FSETO യുടെ ഉപഹാരം  സ. ജോർജ് മാവ്റിക്കോസിന് നൽകി.

സംസ്ഥാന  ജീവനക്കാരുടെയും അധ്യാപകരുടെയും സെക്രട്ടറിയേറ്റ് / ജില്ലാ മാർച്ചും ധർണയും

              പി.എഫ്.ആർ.ഡി. എ നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട ആനുകൂല്യം  ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ശമ്പള പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, ക്ഷമബത്തക്കും, ശമ്പള പരിഷ്‌ക്കരണത്തിനും ആവശ്യമായ തുകക്ക് ആനുപാതികമായി കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, സർവകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, എച്ച്.ബി.എ, മെഡിസെപ് പദ്ധതികൾ കാര്യക്ഷമമാക്കുക എന്നീ […]