Kerala NGO Union

യുദ്ധവിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു

പശ്ചിമേഷ്യൻ ജനതയ്‌ക്കെതിരായി ഇസ്രായേൽ നടത്തുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിച്ച്‌ ജീവനക്കാരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സംസ്ഥാനത്താകെ യുദ്ധവിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.   അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രായേലി സിയോണിസ്‌റ്റ്‌ സേന യുദ്ധം തുടരുന്നത് . ഒരു ജനതയുടെ ഉന്മൂലനം ലക്ഷ്യം വച്ച് നടത്തുന്ന അക്രമണത്തെ ലോക മനസാക്ഷി ഒന്നടങ്കം അപലപിക്കുകയാണ് . യുദ്ധവെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം ,സാമാജ്യത്വ അധിനിവേശങ്ങൾക്കെരെ മാനവികതയുടെ പ്രതിരോധം തീർക്കാം എന്ന സന്ദേശം ഉയർത്തി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ […]

WFTU ന്റെ സ്ഥാപക ദിനം “അന്താരാഷ്ട്ര പ്രവർത്തി ദിന പ്രഖ്യാപനം”

WORLD FEDERATION OF TRADE UNIONS (WFTU)- WFTU ന്റെ സ്ഥാപക ദിനം “അന്താരാഷ്ട്ര പ്രവർത്തി ദിന പ്രഖ്യാപനം” GPO യ്ക്ക് മുന്നിൽ നടന്ന പൊതുയോഗം Kerala NGO യൂണിയൻ സംസ്ഥാന പ്രസിഡന്റ് സഖാവ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

10-ാമത് സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പ്

സംസ്ഥാന സർക്കാർ ജീവനക്കാർക്കായുള്ള കേരള NGO യൂണിയൻ നടത്തിയ 10-ാമത് സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പിൽ – കോഴിക്കോട്, കൊല്ലം ജില്ലകൾ ജേതാക്കളായി.   കേരള NGO യൂണിയൻ സംഘടിപ്പിച്ച 10-ാമത് സംസ്ഥാന ചെസ്സ് – കാരംസ് ചാമ്പ്യൻഷിപ്പ് തൃശ്ശൂർ ജവഹർ ബാലഭവനിൽ മുൻ അന്താരാഷ്ട്രാ ചെസ്സ് താരം എൻ ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള NGO യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത്ത്കുമാർ […]

പ്രതിഷേധ പ്രകടനം -FSETO

എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ സ്ഥാപന മേലധികാരികളുടെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർ പദവി റദ്ദ് ചെയ്ത ഉത്തരവ് പിൻവലിക്കുവാൻ FSETO യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന പ്രതിഷേധ പ്രകടനം KSTA ജനറൽ സെക്രട്ടറി സ.ബദറുന്നീസ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ.എം.വി. ശശിധരൻ, KGOA ജനറൽ സെക്രട്ടറി സ. M ഷാജഹാൻ, AKPCTA ജനറൽ സെക്രട്ടറി സ.ബിജുകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു

അഖിലേന്ത്യ പ്രതിഷേധ ദിനം

രാജ്യത്തെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നയങ്ങളും സിവിൽ സർവീസിനെ തകർക്കുന്ന നടപടികളും തിരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ സ്‌റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ 26 ന് രാജ്യത്താകെ നടത്തുന്ന അഖിലേന്ത്യ പ്രതിഷേധ ദിനത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് എഫ് .എസ് .ഇ .ടി . ഒ യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും കൂട്ട ധർണ്ണയും സംഘടിപ്പിച്ചു . തിരുവനന്തപുരത്ത് നടന്ന ധർണ്ണാ സമരം എഫ് എസ്സ് ഇ ടി ഒ […]

സംസ്ഥാന ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

രാജ്യത്തെയും സംസ്ഥാനത്തെയും ബാധിക്കുന്ന ജനകീയ പ്രശ്നങ്ങൾക്കും സിവിൽ സർവീസിനെതിരായി ഉയരുന്ന വെല്ലുവിളികൾക്കും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജനപക്ഷ സിവിൽ സർവീസിനായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടും സംസ്ഥാന ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ അണിനിരക്കുക, […]

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന് മുന്നിൽ നടക്കുന്ന ദ്വിദിന രാപകൽ ധർണ

കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന് മുന്നിൽ നടക്കുന്ന ദ്വിദിന രാപകൽ ധർണ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഇ പത്മനാഭൻ അനുസ്മരണ ദിനം

ഇ പത്മനാഭൻ അനുസ്മരണ ദിനം ആചരിച്ചു സംസ്ഥാനത്താകെ കേരള എൻ ജി ഒ യൂണിയൻ്റെ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു

കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം ഭാരവാഹികൾ*

*കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം* *ഭാരവാഹികൾ* കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി.ശശിധരനെയും ജനറൽ സെക്രട്ടറിയായിഎം എ അജിത് കുമാറിനെയും ട്രഷററായി വി കെ ഷീജ യെയും കോഴിക്കോട് നടന്ന കേരള എൻ.ജി.ഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി .എം.ഹാജറ,എസ്. ഗോപകുമാർ,കെ.പി. സുനിൽ കുമാർ സെക്രട്ടറിമാരായി പി.പി.സന്തോഷ്‌,പി.സുരേഷ്, സീമ. എസ്. നായർ എന്നിവരെയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സി.വി.സുരേഷ് കുമാർ,കെ. വി.പ്രഫുൽ,എം.കെ.വസന്ത, കെ.കെ.സുനിൽകുമാർ,ഉദയൻ വി.കെ, സി. ഗാഥ,എസ്. സുനിൽ […]

61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം

കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം കേരള എൻ.ജി.ഒ യൂണിയന്റെ 61-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ തുടങ്ങി. ജൂൺ 22,23,24 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത് രാവിലെ 8.45 ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു.