ജീവനക്കാരുടേയും അധ്യാപകരുടേയും ഭരണഘടനാ സംരക്ഷണ സദസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ സദസ്സ് നടത്തി. എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽകോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ അധ്യക്ഷനായി. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ടി സജിത്ത്കുമാർ, കെ ജി ഒ എ സംസ്ഥാന വൈസ് […]
കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം
കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം 2024 മാർച്ച് 9, 10 തീയതികളിൽ വടകര മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. രാവിലെ 9.30 ന് പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ പതാകയുയർത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2023ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം സി.പി. സതീഷിന്റെ താത്കാലിക അധ്യക്ഷതയിൽ ചേർന്ന 2024ലെ ജില്ലാ കൗൺസിൽ യോഗം ജില്ലാ ഭാരവാഹികളെയും ജില്ലാ സെക്രട്ടേറിയേറ്റ്, […]
സാർവ്വദേശീയ വനിതാദിനം
സമൂഹത്തിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിൻ്റെ ഓർമപ്പെടുത്തലും, അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള അവരുടെ സന്നദ്ധതയും പങ്കുവെക്കുന്ന വനിതാദിനത്തിൽ എഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ‘സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് കെ.എസ്.ടി.എ. ഹാളിൽ നടന്ന സാർവ്വദേശീയ വനിതാ ദിനാചരണം ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം സ. കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി കെ. ബദറുന്നീസ പ്രഭാഷണം നടത്തി. കെ.എസ്.ടി.എ. സംസ്ഥാന എക്സ്ക്യൂട്ടീവ് അംഗം കെ. ഷാജിമ അദ്ധ്യക്ഷയായി. […]
സംസ്ഥാന ജീവനക്കാരുടെ ജില്ലാ കായിക മേള കൊച്ചി ഏരിയയ്ക്ക് കിരീടം
കേരള എൻ.ജി.ഒ. യൂണിയൻ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കായിക മേളയിൽ കൊച്ചി ഏരിയ ചാമ്പ്യൻമാരായി. കോതമംഗലം മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന കായിക മേള കോതമംഗലം എം.എൽ.എ. ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. സമാപന യോഗത്തിൽ എഫ്.ഐ. ടി. ചെയർമാൻ ആർ.അനിൽകുമാർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി കെ.എ. അൻവർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം […]
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേരുക, കേരളത്തിന്റെ ജനകീയ ബദല്‍ ശക്തിപ്പെടുത്തുക-കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേർന്ന് കേരളത്തിന്റെ ജനകീയ ബദല്‍ ശക്തിപ്പെടുത്താൻ ഓരോ ജീവനക്കാരും രംഗത്തിറങ്ങാൻ കേരള NGO യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എ.അൻവർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീലയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരനും മറുപടി നല്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, […]
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക-കോഴിക്കോട് ജില്ലാ കൗൺസിൽ
ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുക ഉന്നതമായ അക്കാദമിക് ഗവേഷണ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാണ് സർവ്വകലാശാലകൾ. ഗവേഷണ പഠനങ്ങൾക്കും ജ്ഞാനോത്പാദനത്തിനുമുള്ള കേന്ദ്രങ്ങളായി സർവ്വകലാശാലകളെ പരിവർത്തിപ്പിക്കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പരിശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ തകർക്കുന്ന നടപടികളാണ് കഴിഞ്ഞ കുറെ നാളുകളായി നടക്കുന്നത്. ഈ സാഹചര്യത്തിൽ സർവ്വകലാശാലകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ യോജിച്ച് അണിനിരക്കാൻ കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു. എൻ.ജി.ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം യൂണിയൻ സംസ്ഥാന […]
ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക
സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്തയും ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ധ്യാപകരും ജീവനക്കാരും FSETO നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻറ സജീഷ് നാരായണൻ അദ്ധ്യക്ഷനായി. FSETO ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് […]
കേരളത്തെ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ഗൂഢ ശക്തികൾ ശ്രമിക്കുന്നു; പി.കെ.പ്രേംനാഥ്
നവോത്ഥാന കേരളത്തെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ ഭ്രാന്തുല്പാദന കേന്ദ്രമാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നതായി പി.കെ.പ്രേംനാഥ് അഭിപ്രായപ്പെട്ടു.അന്ധവിശ്വാസം ആപത്ത്; ശാസ്ത്രം പഠിക്കുക, യുക്തിബോധം വളർത്തുക എന്ന വിഷയത്തെ ആസ്പദമാക്കി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കലാകായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ ആലുവ എഫ്. ബി.ഒ.എ. ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി കെ.എ.അൻവർ സ്വാഗതവും സംഘസംസ്കാര കൺവീനർ എൻ.ബി.മനോജ് […]
ചാൻസലറുടെ നടപടിയിൽ പ്രതിഷേധം
സർവകലാശാലാ നിയമം കാറ്റിൽ പറത്തി സാങ്കേതിക സർവ്വകലാശാലയിൽ വൈസ് ചാൻസലർ നിയമനം നടത്തിയ ചാൻസലറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലും സർവ്വകലാശാല ആസ്ഥാനത്തും FSETO പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോഴിക്കോട് ഗവ: എഞ്ചിനിയറിംഗ് കോളേജിൽ നടത്തിയ പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ യോഗം FSETO സംസ്ഥാന കമ്മറ്റിയംഗം പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടിൽ ,FSETO ജില്ലാ സെക്രട്ടറി പി.സി ഷജീഷ് […]
വജ്രശോഭയിൽ കേരള NGO യൂണിയൻ
വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേരള NGO യൂണിയൻ ജില്ലാ ഏരിയാ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ സംസാരിച്ചു. 12 ഏരിയ കമ്മിറ്റികളിലുമായി പ്രസിഡന്റുമാരായ ത്രേസ്യാമ്മ ജോസഫ്, കെ.കെ.സുശീല, എൽദോസ് ജേക്കബ്, കെ.പി.വിനോദ്, പി.കെ.മണി,കെ.കെ.അശോകൻ, എസ്.രതീഷ്ബാബു, കെ.ഇ.ഹൃദ്യ, എ.സി.ഗിരിജ, ഇ.എ.മുഹമ്മദ്അഫ്സൽ,കെ.കെ.ബിനിൽ,പി.ടി.പ്രശാന്ത് എന്നിവർ പതാക ഉയർത്തി.ജീവനക്കാരെ അഭിസംബോധന ചെയ്ത് കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് […]