Kerala NGO Union

ജില്ലാ കൗൺസിൽ

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക ,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക,പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക;നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർ നടപടികൾ സ്വീകരിക്കുക.,ജനോൻമുഖ സിവിൽ സർവ്വീസിനായി അണി നിരക്കുക,കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പുന: സംഘടിപ്പിക്കുക,വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി മെയ് 26ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയപ്പിക്കാൻ മുഴുവൻ ജീവനക്കാരോടും കേരള NGO യൂണിയൻ എറണാകുളം ജില്ലാ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. എറണാകുളം അധ്യാപക ഭവനിൽ ജില്ലാ […]

FSETO മേഖല സായാഹ്ന ധർണ്ണ

കേന്ദ്ര ജനവിരുദ്ധ  ബജറ്റിനെതിരെ മൂവാറ്റുപുഴയിൽ നടന്ന FSETO മേഖല സായാഹ്ന ധർണ്ണ ജില്ലാ സെക്രട്ടറി ജോഷി പോൾ ഉദ്ഘാടനം ചെയ്യുന്നു.

പുതിയ തസ്തിക ആഹ്ലാദ പ്രകടനം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡയാലിസിസ് വിഭാഗത്തിൽ ലാബ് അസിസ്റ്റന്റുമാരുടെ പുതിയ തസ്തികകൾ അനുവദിച്ച LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് കേരള NGO യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. എസ്. ഷാനിൽ സംസാരിക്കുന്നു. 2022 ഫെബ്രുവരി 10.

റവന്യൂ വകുപ്പ് പ്രകടനം

പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കളക്ട്രേറ്റിന് മുന്നിലും താലൂക്ക് ആഫീസുകൾക്കു മുന്നിലും കേരള NGO യൂണിയൻ പ്രകടനം നടത്തി. കോവിഡ് മാനദണ്ഡ പ്രകാരം നടന്ന പ്രതിഷേധ പരിപാടി കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ.എ.അൻവർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു,ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.കെ.ബോസ്, കെ.എം.മുനീർ, പാക്സൺ […]

ആഹ്ലാദ പ്രകടനം

സംസ്ഥാനത്ത് പുതിയതായി 28 അതിവേഗ പോക്സോ കോടതികളും, ഫിഷറീസ് വകുപ്പിൽ പുതിയതായി 32 തസ്തികകളും അനുവദിച്ച LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലയിലെ കോടതികൾക്കു മുന്നിലും ഫിഷറീസ് ഓഫീസുകൾക്കു മുന്നിലും കേരള NGO യൂണിയൻഎറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഹ്ലാദ പ്രകടനം.2022 ഫെബ്രുവരി 3.

വഞ്ചനാദിനം

കർഷക സമര ഉടമ്പടിയിൽ നിന്നും പിന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.വഞ്ചനാദിനം.സിവിൽ സ്റ്റേഷനിൽ കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.2022 ജനുവരി 31

എറണാകുളം ജില്ലാ സമ്മേളനം

ഫോട്ടോ:കേരള എൻ.ജി.ഒ. യൂണിയൻ എറണാകുളം അമ്പത്തിയെട്ടാം ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.     ജില്ലയിലെ എല്ലാ താലൂക്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക,നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക:കേരള NGO യൂണിയൻ* എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഉറപ്പാക്കണമെന്നും നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള NGO യൂണിയൻ അമ്പത്തിയെട്ടാം എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി […]

മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ-സെമിനാർ

ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ് ആധുനിക കാലത്തെ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി DYFI സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അഭിപ്രായപ്പെട്ടു.കേരള NGO യൂണിയൻ എറണാകുളം 58-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ് ആധുനിക കാലത്തെ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ വർഗീയ […]