സംസ്ഥാന നാടക മത്സരം – അരങ്ങ് 2017

സംസ്ഥാന നാടക മത്സരം – അരങ്ങ് 2017 ‘നിൽക്കാനൊരു തറ പിന്നിലൊരു മറ, എന്റെ മുന്നിൽ നിങ്ങൾ എന്റെ ഉള്ളിൽ നാടകവും’. ജീവിതവും നാടകവും തമ്മിൽ ഇഴപിരിച്ചെടുക്കാനാകാത്തൊരു ജൈവബന്ധം നിലനിന്നുപോന്ന ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതാണ് നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ ഈ വാക്കുകൾ. അസമത്വങ്ങൾക്കും, അനീതികൾക്കുമെതിരെ കലഹിക്കുവാനും, സാമൂഹികമാറ്റത്തിന് ഗതിവേഗം പകരാനും ലോകമെങ്ങുമെന്നതുപോലെ മലയാള നാടകവേദിക്കും കഴിഞ്ഞു. സ്ത്രീസമൂഹത്തെ കൈപിടിച്ച് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ആനയിക്കാനും മറക്കുടക്കുള്ളിലെ മഹാനരകങ്ങൾ തകർത്തെറിയാനും നാടകങ്ങൾ വഴിമരുന്നിട്ടു. കർട്ടൻ വീഴുന്നതോടെ കളിയരങ്ങിന്റെ […]