Kerala NGO Union

തദ്ദേശ സ്വയംഭരണ പൊതുസർവീസ് സ്പെഷ്യൽ റൂൾ യാഥാർത്ഥ്യമാക്കിയ എല്‍ ഡി എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ പ്രകടനം

എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം തദ്ദേശ സ്വയംഭരണ പൊതുസർവീസ് സ്പെഷ്യൽ റൂൾ യാഥാർത്ഥ്യമാക്കിയ എല്‍ ഡി എഫ് സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ ടി ഒ.യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും തദ്ദേശ സ്വയംഭരണ പൊതുസർവീസ് ഓഫീസുകൾക്ക് മുമ്പിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുന്നില്‍ നടന്ന പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു.  പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കെ.പ്രകാശൻ,  എൻ.സുരേന്ദ്രൻ, എ.രതീശൻ,  […]

LDF സർക്കാരിന് അഭിവാദ്യം

വിശേഷാൽ ചട്ടം അംഗീകരിച്ച് തദ്ദേശ സ്വയം ഭരണ പൊതു സർവീസ് യാഥാർത്ഥ്യമാക്കിയ LDF സർക്കാരിന് അഭിവാദ്യമർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു മുന്നിലും FSETO യുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റി അംഗം എൽ.മാഗി, കെ.എസ്.ടി.എ.സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡയന്യൂസ് തോമസ്, എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു, കേരള NGO […]

ജനാധിപത്യ സംരക്ഷണ സദസ്സ്

പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ്-അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലുമായി നൂറ് കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് ആക്ഷൻ കൗൺസിൽ നേതാക്കളായ എൽ.മാഗി, ടി.എൻ.മിനി,കെ.കെ.സുനിൽകുമാർ, ഡയന്യൂസ് തോമസ്,കെ.എ.അൻവർ,ജോഷി പോൾ,കെ.ജി.അശോകൻ,രാജമ്മ രഘു ,ഏലിയാസ് മാത്യു, കെ.എസ്.ഷാനിൽ,സന്തോഷ് ടി.വർഗ്ഗീസ്,ആർ.സാജൻ,കെ.വി.വിജു, പി.നരേന്ദ്രൻ എന്നിവരും സമരസമിതി നേതാക്കളായ സി.എ.അനീഷ്,ബിന്ദു രാജൻ,പി.അജിത്ത്,ഹുസൈൻ പുതുവന,ശ്രീജി തോമസ്, എ.ജി.അനിൽകുമാർ തുടങ്ങിയവരും സംസാരിച്ചു.16 ജൂൺ 2022

മുഖ്യമന്ത്രിക്കെതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധം

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ.എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും ഓഫീസുകളിലും വിദ്യാലയങ്ങളിലും പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ FSETO ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ്,ജില്ലാ സെക്രട്ടറി എം.എം.മത്തായി,കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സജി പോൾ,ടി.വി.വാസുദേവൻ,കെ.കെ.സുശീല ,കെ.സി.സുനിൽകുമാർ,കെ.കെ.അനി,എൻ.എം.രാജേഷ്,കെ.എ.ശ്രീക്കുട്ടൻ,പി.കെ.മണി,എൻ.കെ.സുജേഷ്,വി.എ.ജിജിത്ത്,വി.ബി.വിനോദ്കുമാർ,കെ.എം.മുകേഷ്,കെ.ആർ.റെജുമോൻ,സഞ്ജു മോഹനൻ,ഇ.കെ.രതീഷ്,സുമബാബു,കെ.എസ്.ഹരിദാസ്,ഗിരിജ എൻ.എം.,ടി.വി.സിജിൻ,സി.പി.സൈജു, എം.എ.ദീപ, കെ.എം.സി.എസ്.യു.ജില്ലാ കമ്മിറ്റിയംഗം എൻ.ഇ.സൂരജ് എന്നിവർ സംസാരിച്ചു.14 ജൂൺ 2022.­

1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ്

  1000 കേന്ദ്രങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ്സ് … ജീവനക്കാരും അധ്യാപകരും ആവേശപൂർവം അണിനിരന്നു…. പണിയെടുക്കുന്നതുപോലെ പണി മുടക്കാനും അധ്വാനിക്കുന്നവർക്ക് അവകാശമുണ്ടെന്ന് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടതാണ്. സുദീർഘവും ത്യാഗപൂർണ്ണവുമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഇത്തരമൊരവകാശം കരഗതമായത്.ലാഭാർത്തിമൂത്ത് മൂലധനശക്തികൾ ചൂഷണം തീവ്രമാക്കിയതോടെ തൊഴിലെടുക്കുന്നവരുടെ അവകാശ ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കുന്ന സ്ഥിതിയായി. ഭരണാധികാരികളുടെയും മാധ്യമങ്ങളുടെയും കോടതികളുടെയും പിന്തുണയോടെ അതിരൂക്ഷമായ കടന്നാക്രമണങ്ങളാണ് തൊഴിലാളികൾക്ക് നേരെ അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് 2022 മാർച്ച് 28, 29 തീയതികളിലെ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന വിധിപ്രസ്താവം […]

മുഖ്യമന്ത്രിക്കെതിരെ നടന്ന അതിക്രമത്തിൽ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും പ്രതിഷേധം

കേരളത്തിൻറെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചുണ്ടായ അതിക്രമത്തിൽ എഫ്.എസ്.ഇ.ടി.ഒ. ശക്തമായി പ്രതിഷേധിച്ചു.കുറച്ചുനാളായി കേരളത്തിൽ പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യവും ജനാധിപത്യവിരുദ്ധവുമായ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സിവിൽ സർവീസിനെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തു കൊണ്ട് കേരളത്തിൽ ജനപക്ഷ വികസന നയം നടപ്പിലാക്കുന്ന സർക്കാരിനെതിരെയും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തി അക്രമസമരം അഴിച്ചു വിടാനുള്ള നീക്കം അപലപനീയമാണ്.ഇത് കേരളത്തിൻ്റെ വികസന മുന്നേറ്റത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിൻ്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് മാതൃകാനടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഒരു അധ്യാപകൻ തന്നെ അക്രമത്തിന് […]

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം … സിവിൽ സർവീസിലും പ്രതിഷേധമിരമ്പി …. കേരളത്തിലെമ്പാടും ആഫീസുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ അണിനിരന്നു…. ജനാധിപത്യത്തിന്റെ ആരാച്ചാരാകാൻ നോക്കുന്നവരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കും ….

അഖിലേന്ത്യാ അവകാശ ദിനം

അഖിലേന്ത്യാ അവകാശ ദിനം പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കുക; നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,കരാർ – പുറം കരാർ നിയമനം അവസാനിപ്പിക്കുക,പൊതുമേഖലാ സ്വകാര്യവത്കരണവും സേവനമേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക. ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക,വർഗ്ഗീയതയെ ചെറുക്കുക;മതനിരപേക്ഷത സംരക്ഷിക്കുക.,ജീവനക്കാർക്ക് ട്രേഡ് യൂണിയൻ ജനാധിപത്യ- അവകാശങ്ങൾ ഉറപ്പു വരുത്തുക; ഭരണഘടനയുടെ  310,311 ( 2 ),(എ), (ബി), (സി) വകുപ്പുകൾ റദ്ദാക്കുക.,ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക.,വിലക്കയറ്റം തടയുക;പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് […]

പണിമുടക്ക് റാലി

മാർച്ച് 28,29 ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പണിമുടക്ക് റാലി നടത്തി. കണയന്നൂരിൽ കെ.ജി.ഒ.എഫ്. സംസ്ഥാന സെക്രട്ടറി പി.വിജയകുമാറും,കൊച്ചിയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷും,പറവൂരിൽ കെ.എസ്.ടി.എ. സംസ്ഥാന വൈ: പ്രസിഡന്റ് കെ.വി.ബെന്നിയും,മൂവാറ്റുപുഴയിൽ കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാറും,കോതമംഗലത്ത് കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവറും, കുന്നത്തുനാട്ടിൽ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി […]

FSETO പ്രതിഷേധ ജ്വാല

പാചക വാതകത്തിനും പെട്രോൾ ഉല്പന്നങ്ങൾക്കും അനിയന്ത്രിതമായി വില വർദ്ധിപ്പിച്ച് ജനജീവിതം ദു:സഹമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ അധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി,കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.സുനിൽകുമാർ, കെ.എസ്.ടി.എ.സംസ്ഥാന വൈ: പ്രസിഡന്റ് കെ.വി.ബെന്നി, കെ.ജി.ഒ.എ.സംസ്ഥാന വൈ: പ്രസിഡന്റ് ടി.എൻ.മിനി, FSETO ജില്ലാ സെക്രട്ടറി ജോഷി പോൾ, പ്രസിഡന്റ് ഏലിയാസ് മാത്യു,കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന […]