Kerala NGO Union

വഞ്ചനാദിനം

കർഷക സമര ഉടമ്പടിയിൽ നിന്നും പിന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.വഞ്ചനാദിനം.സിവിൽ സ്റ്റേഷനിൽ കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.2022 ജനുവരി 31

അഖിലേന്ത്യ അവകാശ ദിനം ആചരിച്ചു

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ മെയ് 28 അഖിലേന്ത്യ അവകാശ ദിനമായി ആചരിച്ചു. *പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക;നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക. * കരാർ – പുറംകരാർ നിയമനം അവസാനിപ്പിക്കുക. *പൊതുമേഖലാ സ്വകാര്യ വൽക്കരണവും സേവനമേഖലാ പിൻമാറ്റവും അവസാനിപ്പിക്കുക;ദേശീയ ആസ്തി കൈമാറ്റ പദ്ധതി ഉപേക്ഷിക്കുക. * വർഗീയതയെ ചെറുക്കുക; മതനിരപേക്ഷത സംരക്ഷിക്കുക. * ജീവനക്കാർക്ക് ട്രേഡ് […]

ജനാധിപത്യ സംരക്ഷണ സംഗമം – പണിമുടക്കവകാശം തൊഴിലവകാശം

ജനാധിപത്യ സംരക്ഷണ സംഗമം  തൊഴിലെടുത്ത് ജീവിക്കുന്നവരുടെ സുദീർഘവും ത്യാഗപൂർണമായ പ്രക്ഷോഭങ്ങളുടെ ഫലമായാണ് ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങൾ. എല്ലാം വിപണിക്ക് അടിയറവക്കുന്ന നവ ലിബറൽ നയങ്ങൾ നടപ്പിലാക്കപ്പെട്ടതോടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുകയാണ്.  8 മണിക്കൂർ ജോലി മിനിമം കൂലി സംഘടിക്കാനും സമരം ചെയ്യാനുള്ള അവകാശം എന്നിവയെല്ലാം കവർന്ന് തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ അടക്കം പാസാക്കി കേന്ദ്രസർക്കാർ ഇതിന് ഒത്താശ ചെയ്യുന്നു.  അധ്വാനിച്ച് ജീവിക്കുന്നവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടേണ്ടതാണെന്ന പൊതുബോധ നിർമിതിക്ക് […]

അഖിലേന്ത്യ ഫെഡറേഷന്റെ (AISGEF)സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം 2022 ഏപ്രിൽ 13 മുതൽ 17 വരെ ബീഹാറിലെ ബെഗുസ്വരായിൽ വെച്ചു നടക്കുന്ന ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 17-ാമത് ദേശീയ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. ഏപ്രിൽ 13-ന് പ്രകടനത്തോടെയുംപൊതുസമ്മേളനത്തോടെയുമാണ് തുടക്കം കുറിച്ചത്. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്തമായ ധാരകൾ ( current) ഉണ്ടായിരുന്നു വെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശോക് ധാവ്ളെ ഓർമ്മിപ്പിച്ചു. എന്നാൽ […]

പതാക ദിനം ആചരിച്ചു – ആൾ ഇന്ത്യ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനം

   ആൾ ഇന്ത്യ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് ഫെഡറേഷന്റെ 17 -)  മത് ദേശീയ സമ്മേളനം ഏപ്രിൽ 13 മുതൽ 16 വരെ  ബീഹാറിലെ  ബെഗുസാറായിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്ന് രാജ്യമൊട്ടാകെ പതാക ദിനം ആചരിച്ചു. അതിന്റെ ഭാഗമായി സംസ്ഥാനത്തും എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലയിൽ  പി.എം.ജി യിൽ എഫ്. എസ്. ഇ. ടി. ഒ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ പതാക ഉയർത്തി സംസാരിച്ചു.  കെ.എം.സി.എസ്.യു […]

ദേശിയ പണിമുടക്ക് – ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത പ്രകടനം ഒന്നാം ദിവസം

സംയുക്ത ട്രേഡ്‌യൂണിയൻ സമിതി ദേശിയ പണിമുടക്കിന്റെ ഒന്നാം ദിവസ സമര വേദിയിലേക്ക് ഐകദാർഢ്യം അറിയിച്ചു ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത പ്രകടനം

ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രാധാന്യം വിളംബരം ചെയ്ത്  ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് റാലികൾ

ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രാധാന്യം വിളംബരം ചെയ്ത്  ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് റാലികൾ                  2022 മാർച്ച് 28, 29 തീയതികളിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം, കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ വലിയ പിന്തുണയോടെ ദ്വിദിന പണിമുടക്കിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം രാജ്യത്തെ വിദ്യാഭ്യാസ – സേവനമേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരും, അധ്യാപകരും ഈ പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പണിമുടക്ക് സമ്പൂർണ്ണമാക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സും, […]