Kerala NGO Union

ജനപക്ഷ ബജറ്റിന് അഭിവാദ്യം

ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത്  ജീവനക്കാരും, അധ്യാപകരും  പ്രകടനം നടത്തി.                     സാമ്പത്തിക വളർച്ചയ്ക്കും, അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർദ്ധിപ്പിക്കൽ, ഭക്ഷ്യസുരക്ഷ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, അധികാരവികേന്ദ്രീകരണം തുടങ്ങിയവയ്ക്ക് ബജറ്റിൽ  പ്രാധാന്യം നൽകിയിട്ടുണ്ട്. വിജ്ഞാന മേഖലയെ ഉത്പാദന രംഗവുമായി ബന്ധപ്പെടുത്തുന്നതിന് വ്യക്തമായ നിർദേശങ്ങൾ ബജറ്റിലുണ്ട്.            ജനക്ഷേമ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്എസ്ഇടിഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സെക്രട്ടറിയേറ്റിനു […]

ദ്വിദിന ദേശീയ പണിമുടക്ക് – പണിമുടക്ക് നോട്ടീസ് നൽകി.

മാർച്ച് 28,29 – ദ്വിദിന ദേശീയ പണിമുടക്ക് – ജീവനക്കാരും, അധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി.               2022 മാർച്ച് 28, 29 തീയതികളിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം ഒന്നടങ്കം, കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുടെ വലിയ പിന്തുണയോടെ ദ്വിദിന പണിമുടക്കിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം രാജ്യത്തെ വിദ്യാഭ്യാസ – സേവനമേഖലകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരും, അധ്യാപകരും ഈ പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പണിമുടക്ക് സമ്പൂർണ്ണമാക്കുന്നതിനായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് […]

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്  അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്  അധ്യാപകരും, ജീവനക്കാരും പ്രകടനം നടത്തി സമ്പന്നനെ അതിസമ്പന്നനാക്കുകയും, ദരിദ്രനെ കൂടുതൽ ദരിദ്രനാക്കുന്ന ബജറ്റാണ് നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ചത്.കോവിഡ്  മഹാമാരി മൂലം തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനോ, വർധിച്ചുവരുന്ന അസമത്വവും കൊടിയ ദാരിദ്ര്യവും, രൂക്ഷമായ തൊഴിലില്ലായ്മയും, വിലക്കയറ്റവും പരിഹരിക്കാൻ നിർദ്ദേശങ്ങൾ ഒന്നുമില്ലാത്ത കേന്ദ്ര ബജറ്റ് ഊന്നൽ നൽകുന്നത് കോർപ്പറേറ്റ്വൽക്കരണത്തിനും, ദേശീയ ആസ്തികൾ വിറ്റഴിക്കുന്നതിനുമാണ്.  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്സിഡികളും ആരോഗ്യ ഗ്രാമീണ […]

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം

വൈദ്യുതി സ്വകാര്യവൽക്കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് എഫ്. എസ്. ഇ. ടി.ഒ യുടെ ഐക്യദാർഢ്യം   രാജ്യത്തെ വൈദ്യുതിമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വൈദ്യുതി നിയമഭേദഗതി 2021 ബിൽ കൊണ്ടുവന്നത്. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും അതിനവർക്ക് ലൈസൻസ് വേണ്ട എന്നുമാണ് ബില്ലിൽ പ്രധാനമായും വ്യവസ്ഥ ചെയ്യുന്നത്. വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപ്പറേറ്റ് വൽക്കരണത്തിന് വഴിയൊരുക്കുകയാണ്. പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ […]

വഞ്ചനാ ദിനം ആചരിച്ചു

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ്എസ്ഇടിഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും, അധ്യാപകരും സ്ഥാപനങ്ങൾക്കു മുന്നിൽ പ്രകടനം നടത്തി

ഇന്ധന വിലവർധനവ് 1000 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു

ഇന്ധന വിലവർധനവ് -എഫ്.എസ്. ഇ. ടി. ഒ 1000 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു                                         രാജ്യത്ത് തുടരെ തുടരെ ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് വലിച്ചെറിയുകയാണ് കേന്ദ്ര സർക്കാർ. കോവിഡ് മഹാമാരിയും, വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് മേൽ നിത്യേനെയെന്നോണം ദുരിതങ്ങൾ കെട്ടിവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. പെട്രോളിനും, ഡീസലിനും, പാചക വാതകത്തിനും വില കൂട്ടിയത്തിന് പിന്നാലെ മണ്ണെണ്ണയ്ക്കും വില കൂട്ടിയിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ഗാർഹിക ആവശ്യത്തിനുള്ള മണ്ണെണ്ണയുടെ വില 37 രൂപയാണ് കൂട്ടിയിരിക്കുന്നത്. വാണിജ്യ […]

കർഷക വേട്ടക്കെതിരെ പ്രതിഷേധധിച്ചു

കർഷക വേട്ടക്കെതിരെ എഫ്. എസ്. ഇ. ടി. ഒ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു കേന്ദ്ര സർക്കാരിൻറെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കഴിഞ്ഞ പത്തുമാസമായി കർഷകർ നടത്തിവരുന്ന പ്രക്ഷോഭം നാൾക്കുനാൾ ശക്തിപ്പെട്ടുവരികയാണ്. ഭീഷണിപ്പെടുത്തി കർഷകരെ സമരരംഗത്തു നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് വന്നതോടെ ഭരണകൂടഭീകരത അഴിച്ചു വിടുകയാണ് കേന്ദ്രസർക്കാർ. മഹാമാരിയുടെ കാലത്തും വീറോടെ പൊരുതിയ കർഷകരെ തളർത്താനാകില്ലെന്ന് ഉറപ്പായതോടെയാണ് തല്ലിയോതുക്കാമെന്ന നിലയിലേക്ക് ബിജെപി എത്തിയത്.പത്ത് മാസത്തെ പോരാട്ടത്തിനിടയിൽ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. കർഷക സമരത്തിന് ജനപിന്തുണയേറുന്നതിൽ അസ്വസ്ഥരായ ബിജെപി […]

“ലക്ഷദ്വീപിനോടൊപ്പം – ഓൺലൈൻ ഐക്യദാർഢ്യം “

ലക്ഷദ്വീപിനെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് വർഗീയ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തിൽ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ നടത്തുന്ന – “ലക്ഷദ്വീപിനോടൊപ്പം – ഓൺലൈൻ ഐക്യദാർഢ്യം – “പരിപാടിക്ക്  ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനത്തോടെ തുടക്കംകുറിച്ചു. ആയിരക്കണക്കിന് ജീവനക്കാർ  ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളികളായി.

ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത്

ദ്വിദിന ദേശീയ പണിമുടക്ക് -നവലിബറൽ നയങ്ങ ൾക്കെതിരായ താക്കീത് രണ്ടരപതിറ്റാണ്ടിലേറെയായി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായി രാജ്യത്ത് നടന്ന 18-ാമത് ദേശീയ പ്രക്ഷോഭമാണ് 2019 ജനുവരി 8, 9 തീയതികളിലെ ദ്വിദിന ദേശീയപണിമുടക്ക്. മുൻപുനടന്ന പ്രക്ഷോഭങ്ങളിലെന്നപോലെ ദ്വിദിന ദേശീയപണിമുടക്കിലും സംസ്ഥാന സിവിൽസർവ്വീസ് ജീവനക്കാരും അദ്ധ്യാപകരും ഒന്നടങ്കം പങ്കെടുക്കുകയുണ്ടായി. 1991 ൽ ആഗോളവൽക്കരണനയങ്ങൾ രാജ്യത്ത് നടപ്പിലാക്കിയ ഘട്ടം മുതൽ ഐ.എം.എഫ്, വേൾഡ് ബാങ്ക് നിർദ്ദേശങ്ങൾക്കനുസൃതമായി സിവിൽസർവ്വീസ് മേഖലയിലും നവഉദാരവൽക്കരണനയങ്ങൾ കേന്ദ്രഭരണാധികാരികളും വിവിധ സംസ്ഥാന സർക്കാരുകളും നടപ്പിലാക്കിത്തുടങ്ങിയിരുന്നു. ചെലവുചുരുക്കൽ നടപടികളുടെ […]