സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ അനുബന്ധ കെട്ടിടം – ശിലാസ്ഥാപനം

സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സ:കോടിയേരി ബാലകൃഷ്ണന് നിര്‍ഹിച്ചു. നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ജീവനക്കാര്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് ശിലാസ്ഥാപനം നിര്‍വഹിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള ബദല്‍ എന്താണെന്ന് കേരളം രാജ്യത്തിന് കാണിച്ചുകൊടുത്തു. 5 വര്‍ഷം കൊണ്ട് പരമദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു കേരളം […]
മീഡിയ റൂം ഉദ്ഘാടനം

കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മറ്റി ആഫീസിലെ മീഡിയാ റൂമിന്റെ ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ തീം സോങ്ങിന്റെയും ഡോക്യുഫിക്ഷന്റെയും പ്രകാശനം കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു നിർവഹിച്ചു.മീഡിയ റൂം സജ്ജമാക്കിയ TKA ഡിജിറ്റൽ ഹബ്ബിന് ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ഉപഹാരം നൽകി.
ഡിജിറ്റൽ പഠനോപകരണ വിതരണം

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് എൻ ജി ഒ യൂണിയന്റെ കൈത്താങ്ങ്. ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും ഓൺലൈൻ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭ്യർത്ഥനക്ക് പ്രതികരണമായാണ് കേരള എൻജിഒ യൂണിയൻ രണ്ടര കോടി രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനിച്ചത്. മഹാപ്രളയത്തേയും മഹാമാരിയേയും സധൈര്യം നേരിടാൻ മലയാളിയെ പ്രാപ്തനാക്കിയത് മാനവികതയിൽ അടിയുറച്ച സംഘടിത ബഹുജന പ്രസ്ഥാനങ്ങളുടെ സമാനതകളില്ലാത്ത ഇടപെടലുകളാണ്. മഹാമാരിയെ ചെറുക്കാൻ ലോകത്തിന് മാതൃകയായ നിരവധി നവീനാശയങ്ങൾ […]
വെബിനാര്‍

ലോകം വിരല്‍ത്തുമ്പിലുള്ള പുതു തലമുറയുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജീവനക്കാര്‍ സ്മാര്‍ട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള നിര്‍മ്മിതിയും സിവില്‍ സര്‍വ്വീസും എന്ന വിഷയത്തില്‍ കേരള എന്‍.ജി.ഒ. യൂണിയന് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് യജമാനന്മാര് എന്ന ബോധത്തോടെ ജനാഭിലാഷം നിറവേറ്റാന്‍ നാടിന്റെ മുന്നോട്ടുപോക്കിന് രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഒന്നിച്ചു നീങ്ങണം. സര്‍ക്കാരാഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് മികച്ച സൗഹാര്‍ദ്ദപരമായ സേവനം ലഭിക്കണം. അതിന് കഴിയുവിധം ഓഫീസ് അന്തരീക്ഷം മെച്ചപ്പെടണം. എല്ലാ ഓഫീസുകളിലും ഫ്രണ്ടോഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഓഫീസുകളില്‍ ജീവനക്കാരുടെ […]
“ലക്ഷദ്വീപിനോടൊപ്പം – ഓൺലൈൻ ഐക്യദാർഢ്യം “
ലക്ഷദ്വീപിനെ തകർക്കുന്ന കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് വർഗീയ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തിൽ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ നടത്തുന്ന – “ലക്ഷദ്വീപിനോടൊപ്പം – ഓൺലൈൻ ഐക്യദാർഢ്യം – “പരിപാടിക്ക് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനത്തോടെ തുടക്കംകുറിച്ചു. ആയിരക്കണക്കിന് ജീവനക്കാർ ഐക്യദാർഢ്യ ക്യാമ്പയിനിൽ പങ്കാളികളായി.
ആയിരം കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ
ജീവനക്കാരുടെ കരുത്ത് തെളിയിച്ച പ്രക്ഷോഭം … സംസ്ഥാന സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തുപകരാനും കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ അണിചേരാനും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർ 1000 ഓളം യൂണിറ്റുകളിൽ പ്രകടനവും 138 ഏരിയാ കേന്ദ്രങ്ങളിൽ ധർണയും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ജീവനക്കാർ പ്രകടനത്തിലും ധർണയിലും പങ്കാളികളായി. ജീവനക്കാരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു പ്രകടനവും ധർണയും .
ഷോര്‍ട് സ്റ്റേഹോം ഉദ്ഘാടനം – കോഴിക്കോട്
2016 ജൂലായ് 21- ജില്ലാമാര്‍ച്ച്
അരങ്ങ് – 4-ാമത് നാടക മത്സരം
4-ാമത് സ്പോര്‍ട്സ് മീറ്റ്