Kerala NGO Union

ഫയൽ തീർപ്പാക്കൽ ജൂൺ 15 – സെപ്റ്റബർ 30

ജനപക്ഷ സിവിൽ സർവ്വീസിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി …. ഉത്തരവാദിത്തം ഏറ്റെടുക്കാനുറച്ച് സിവിൽ സർവ്വീസ് .. ജീവനക്കാർ കേരളമാകെ മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രഭാഷണത്തിൽ പങ്കാളികളായി … ജനപക്ഷ സിവിൽ സർവീസിലേക്ക് ഒരു ചുവടുവയ്പ്പ് കൂടി ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ച കോവിഡ് 19 മഹാമാരിയെ തുടർന്ന് ഓഫീസുകൾ അടഞ്ഞു കിടന്നതിനാലും ഹാജർ നിയന്ത്രണങ്ങൾ ഉണ്ടായതിനാലും സർക്കാർ ഓഫീസുകളിൽ ഫയലുകളുടെ എണ്ണം വർദ്ധിച്ചു. അവ തീർപ്പാക്കുന്നതിന് 2022 ജൂൺ 15 മുതൽ സെപ്തംബർ 30 വരെ മൂന്നര മാസക്കാലം […]

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ അതിക്രമം … സിവിൽ സർവീസിലും പ്രതിഷേധമിരമ്പി …. കേരളത്തിലെമ്പാടും ആഫീസുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ അണിനിരന്നു…. ജനാധിപത്യത്തിന്റെ ആരാച്ചാരാകാൻ നോക്കുന്നവരെ പ്രബുദ്ധ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്പിക്കും ….

ഏകീകൃത പൊതുജനാരോഗ്യ നിയമം

കേരളത്തിലെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ഏകീകൃത പൊതുജനാരോഗ്യ നിയമം സംബന്ധിച്ച സംസ്ഥാനതല ശില്പശാല 2022 മാർച്ച് 20 ന്  തൃശ്ശൂർ ഇ പത്മനാഭൻ ഹാളിൽ നടന്നു . രാവിലെ 10.30 ന്    മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ് മിഥുൻ, നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ പി ബീന, ടെക് നിക്കൽ അസിസ്റ്റൻറ് പി. കെ രാജു,  തുടങ്ങിയവർ […]

ഉജ്വലമായ പോരാട്ടത്തിന്റെ സ്മരണ പുതുക്കുന്നു 

സിവിൽ സർവീസിൽ നവലിബറൽ നയങ്ങൾ അടിച്ചേൽപിക്കാനുള്ള UDF സർക്കാരിന്റെ ശ്രമത്തിനെതിരെ നടത്തിയ ധീരമായ ചെറുത്തു നിൽപിന്റെ 32 ദിനരാത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. 2002 ജനുവരി 16 ന്  ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ  28 ഇന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് കവർന്നെടുത്തത്. പെൻഷൻ, ക്ഷാമബത്ത, ലീവ് സറണ്ടർ, ഭവന വായ്പ തുടങ്ങിയവയൊക്കെ നിഷേധിച്ചു. തസ്തിക വെട്ടിക്കുറക്കൽ, നിയമന നിരോധനം, സ്കൂളുകൾ അടുപൂട്ടൽ, തുടങ്ങിയവ വ്യാപകമാക്കി. സിവിൽ സർവീസിനെ തന്നെ ഇല്ലാതാക്കുന്ന ഉത്തരവിനെതിരെ പിന്നീട് കേരളം ദർശിച്ചത് സമാനതകളില്ലാത്ത പോരാട്ടമാണ്. എല്ലാ […]

ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്‍.ജി.ഒ യൂണിയന്‍റെ പങ്ക്

1966 സെപ്തംബറില്‍ ചേര്‍ന്ന യൂണിയന്‍റെ മൂന്നാം സംസ്ഥാനസമ്മേളനത്തിനും 36 അടിയന്തിരാവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക അംഗീകരിച്ചു. ജോലിസ്ഥിരത, തൊഴില്‍ സംരക്ഷണം, തുടങ്ങിയ സിവില്‍ സര്‍വ്വീസ് ശാക്തീകരണത്തിനാവശ്യമായ ഡിമാന്‍റുകള്‍ അവകാശപത്രികയില്‍ ഉന്നയിച്ചിരുന്നു. എന്‍.ജി,ഒ.യൂണിയന്‍റെ രൂപീകരണ കാലഘട്ടം മുതല്‍ തന്നെ സിവില്‍ സര്‍വ്വീസിന്‍റെ ശാക്തീകരണത്തിനും ജനോന്മുഖമായ സിവില്‍സര്‍വ്വീസ് കെട്ടിപ്പടുക്കുന്നതിനും യൂണിയന്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും, ജനോപകാരനടപടികളും ദ്രുതഗതിയില്‍ ജനങ്ങളില്‍ എത്തേണ്ടതിന് ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം നമു.. മാറ്റത്തിന് വിധേയമാകേണ്ടതുണ്ടെന്ന കാഴ്ചപ്പാടില്‍ എന്‍.ജി.ഒ. യൂണിയന്‍ […]

ജനങ്ങളുടെസ്വത്ത് കൊള്ളയടിക്കുന്നവർക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.

ജനങ്ങളുടെസ്വത്ത് കൊള്ളയടിക്കുന്നവർക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നു.                                                                                                       […]

ജനപക്ഷ സിവിൽസർവ്വീസിനായി പ്രതിബദ്ധതയോടെ മുന്നോട്ട്

ജനപക്ഷ സിവിൽസർവ്വീസിനായി പ്രതിബദ്ധതയോടെ മുന്നോട്ട്… ടി.സി.മാത്തുക്കുട്ടി, ജനറൽ സെക്രട്ടറി കേരള എൻ.ജി.ഒ. യൂണിയൻ ലോകഭൂപടത്തിൽ ഒരു ചുവന്ന സിന്ദൂരപ്പൊട്ടായി കേരളം അടയാളപ്പെടുത്തപ്പെട്ടിട്ട് ആറ് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. നവകേരള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള കർമ്മപരിപാടികളുമായി ഭരണത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. പശ്ചിമഘട്ടത്തെ കേറിയും മറിഞ്ഞുമുള്ള കേരളത്തിന്റെ വളർച്ചക്കൊപ്പം സഞ്ചരിച്ച സംസ്ഥാന സിവിൽസർവ്വീസിനെ അലകും പിടിയും മാറ്റി ജനാധിപത്യവൽക്കരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്ന സന്ദർഭമാണിത്. അഴിമതിരഹിതവും കാര്യക്ഷമവും ജനപക്ഷവുമായൊരു സേവനമേഖല സാർത്ഥകമാക്കാൻ പ്രതിജ്ഞാബദ്ധമായ കേരള എൻ.ജി.ഒ. യൂണിയൻ […]

ജീവനക്കാരും അദ്ധ്യാപകരും നാടിനൊപ്പം

സാലറി ചലഞ്ച് – ജീവനക്കാരും അദ്ധ്യാപകരും നാടിനൊപ്പം സംയുക്ത സമരസമിതി എല്ലാവിധ ദുഷ്പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് കേരള പുനർനിർമ്മിതിക്കായുള്ള സാലറി ചലഞ്ച് ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും ആവേശത്തോടെ ഏറ്റെടുത്തു. സെക്രട്ടറിയേറ്റ് മുതൽ വില്ലേജാഫീസുകളും പഞ്ചായത്താഫീസുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമടക്കമുള്ള മുഴുവൻ സർക്കാർ ഓഫീസുകളിലെയും വിദ്യാലയങ്ങളിലെയും ബഹുഭൂരിപക്ഷം ജീവനക്കാരും അദ്ധ്യാപകരും കേരള പുനർസൃഷ്ടിക്കായി തങ്ങളുടെ ഒരുമാസ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ സന്നദ്ധമായി. സാലറി ചലഞ്ചിനെ നിർബ്ബന്ധിത പിരിവ് എന്ന് ദുർവ്യാഖ്യാനം ചെയ്ത് കേരളത്തിന്റെ വളർച്ചയെ പിന്നോട്ടടിപ്പിക്കാൻ രാഷ്ട്രീയ പ്രേരിതമായി നിലപാട് സ്വീകരിച്ച […]