Kerala NGO Union

പ്രതിരോധ സദസ്സ് – 2025 മെയ് 2

ഭീകരവാദത്തിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി ജീവനക്കാരും അധ്യാപകരും ഓഫീസ് കോംപ്ലക്സുകളിൽ പ്രതിരോധ സദസുകൾ സംഘടിപ്പിച്ചു. എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ട്രേറ്റിൽ വെച്ച് നടന്ന പരിപാടി എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, എഫ് എസ് ഇ ടി […]

എൻ ജി ഒ യൂണിയൻ ഷാജി എൻ കരുൺ അനുസ്മരണം നടത്തി – 2025 മെയ് 16

കണ്ണൂർ; മലയാള സിനിമയെ ലോകത്തോളം വളർത്തിയ ചലച്ചിത്രകാരനായിരുന്ന അന്തരിച്ച ഷാജി എൻ കരുൺ. ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പിറവി, സ്വം എന്നീ ആദ്യ രണ്ട് ചലച്ചിത്രങ്ങൾ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശങ്ങൾ നേടിയവയായിരുന്നു. ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ, ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷൻ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെൻ്ററിൽ പ്രവർത്തിക്കുന്ന […]

ആരോഗ്യ വകുപ്പിലെ ലാബ് ടെക്നിഷ്യന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക; എൻ ജി ഒ യൂണിയൻ പ്രകടനം നടത്തി – 2025 മെയ് 16

കണ്ണൂർ; സ്പെഷ്യൽ റൂളിലെ തടസ്സം നീക്കി ആരോഗ്യവകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്മാരുടെ പ്രമോഷൻ  ഉടൻ നടപ്പിലാക്കുക. ജൂനിയർ പ്രോട്ടോ സൂവോളജിസ്റ്റ് തസ്തികയിലേക്കുള്ള പ്രൊമോഷൻ നടപ്പിലാക്കുക. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ  ട്യൂട്ടർ ടെക്നീഷ്യൻ, സൈറ്റോ ടെക്നീഷ്യൻ തസ്തികളിലേക്കുള്ള നിയമനം നടത്തുക. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി ഗവേഷണ സ്ഥാപനമാക്കി ഉയർത്തുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ എന്നിവയ്ക്ക് മുന്നിൽ പ്രകടനം നടത്തി […]

എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം  പതാക ദിനം ആചരിച്ചു – 2025 മെയ് 13

കണ്ണൂർ; കേരള എൻജിഒ യൂണിയൻ 62-ാമത് സംസ്ഥാന സമ്മേളനം 2025 മെയ് 25,26,27 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പതാകദിനം ആചരിച്ചു. യൂണിയൻ ജില്ലാ സെൻ്ററിൽ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ പതാക ഉയർത്തുകയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കുകയും ചെയ്തു. പയ്യന്നൂർ ഏരിയയിൽ ഏരിയ പ്രസിഡന്റ് ടി എം ലിജു പതാക ഉയർത്തുകയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി […]

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ; എൻജിഒ യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി – 2025 മെയ് 8

കണ്ണൂർ; ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ  സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ഭക്ഷ്യസുരക്ഷ ഓഫീസുകൾക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി. ഭക്ഷ്യസുരക്ഷാ ഓഫീസർ 10, സീനിയർ സൂപ്രണ്ട് ഒന്ന്, ജൂനിയർ സൂപ്രണ്ട് 6, ക്ലാർക്ക് 5, ഗവൺമെൻറ് അനലിസ്റ്റ് ഒന്ന്, റിസർച്ച് ഓഫീസർ 3, ജൂനിയർ റിസർച്ച് ഓഫീസർ 2 , ടെക്നിക്കൽ അസിസ്റ്റൻറ് 2, ലാബ് അസിസ്റ്റൻറ് 2 എന്നിങ്ങനെ 32 തസ്തികളാണ് സൃഷ്ടിക്കപ്പെട്ടത്. കണ്ണൂരിൽ […]

മെയ് 20 ദേശീയ പണിമുടക്ക് ജീവനക്കാരുടെയും അധ്യാപകരുടെയും  ജില്ലാ കൺവെൻഷൻ – 2025 ഏപ്രിൽ 28

 കണ്ണൂർ; കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സർവീസ് സംഘടനകളും സംയുക്തമായി 2025 മെയ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.  കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ […]

ടി കെ ബാലൻ അനുസ്മരണം – 2025 ഏപ്രിൽ 17

കണ്ണൂർ; കേരള എൻ ജി ഒ യൂണിയൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങളിൽ ദീർഘകാലം  പ്രവർത്തിക്കുകയും കേരളത്തിലെ സർക്കാർ ജീവനക്കാരിൽ അവകാശ ബോധവും സാമൂഹ്യ പ്രതിബദ്ധതയും പകർന്നു നൽകുന്നതിൽ അവിസ്മരണീയമായ പങ്കു വഹിച്ച മുൻ എംഎൽഎ കൂടിയായ  ടി കെ ബാലൻ്റെ 20-ാ മത് ചരമവാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 17ന് രാവിലെ എട്ടുമണിക്ക് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, യൂണിയൻ […]

എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം. -2025 ഏപ്രിൽ 11,12

62-ാം കണ്ണൂർ ജില്ലാ സമ്മേളനം കേരള എൻജിഒ യൂണിയൻ 62-ാം കണ്ണൂർ ജില്ലാസമ്മേളനം 2025 ഏപ്രിൽ 11,12 തിയ്യതികളിൽ കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്നു. രാവിലെ 9.00 ന് ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് 2024 ലെ കൗൺസിൽ യോഗത്തിൽ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി പി അജിത്ത് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ […]

ഇന്ധന വിലവർധനവ് എഫ് എസ് ഇ ടി ഒ പ്രതിഷേധ പ്രകടനം നടത്തി – 2025 ഏപ്രിൽ 9

കണ്ണൂർ: പാചകവാതക വിലവർദ്ധനവിലും അധിക ഇന്ധന സെസ് ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. കെപി മനോജ് കുമാർ, കെ ഷാജി, പി പി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പയ്യന്നൂർ നടന്ന പ്രതിഷേധ പരിപാടിയിൽ പി വി .സുരേന്ദ്രൻ, ടിവി മനോജ്, ടി […]

‘ജനപക്ഷ ബദലുകളും നവകേരളവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി – 2025 ഏപ്രിൽ 8

കണ്ണൂർ: ഏപ്രിൽ 11, 12 തീയ്യതികളിലായി നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ 62-ാമത് കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘ജനപക്ഷ ബദലുകളും നവകേരളവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രഭാഷണം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസിസ്റ്റൻ്റ് സെക്രട്ടറി എൻ സുകന്യ മുഖ്യപ്രഭാഷണം നടത്തി. […]