കേരള എൻ ജി ഒ യൂണിയൻ പ്രവർത്തകർ തലശ്ശേരി ജവഹർഘട്ട് ശുചീകരിച്ചു – 2024 ഒക്ടോബർ 17
ചരിത്രപ്രസിദ്ധമായ തലശ്ശേരി ജവഹർഘട്ട് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരിച്ചു. മാലിന്യമുക്തം നവകേരളം പരിപാടിയോടൊപ്പം ചേർന്നു കൊണ്ടാണ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ അണിനിരന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ശുചീകരണം സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ സംസ്ഥാന കമ്മിറ്റി […]
എ ഡി എം നവീൻ ബാബുവിൻ്റെ ദാരുണ മരണം – എൻ ജി ഒ യൂണിയൻ – കെ ജി ഒ എ സംയുക്ത പ്രതിഷേധം – 2024 ഒക്ടോബർ 16
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ദാരുണമായ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ ജി ഒ യൂണിയന്റെയും കെ ജി ഒ എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷനിൽ നൂറുകണക്കിന് ജീവ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ആർ സ്മിത, കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം കെ എം രശ്മിത എന്നിവർ പ്രസംഗിച്ചു. […]
കേരള എൻ ജി ഒ യൂണിയൻ – ജീവനക്കാരുടെ ജില്ലാ കലോത്സവം – 2024 ഒക്ടോബർ 8
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ കലോത്സവം ഞായറാഴ്ച രാവിലെ 9 മണി മുതൽ ധർമ്മശാലയിലെ കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ ഏഴ് വേദികളിലായി നടന്നു. കലോത്സവത്തിൽ നാനൂറിലേറെ കലാപ്രതിഭകൾ 30 മത്സരയിനങ്ങളിലായി മത്സരിച്ചു. ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും. കലോത്സവം സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാത്രിയിൽ നടന്ന സമാപന പരിപാടിയിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി […]
ജീവനക്കാരും അദ്ധ്യാപകരും യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. – 2024 ഒക്ടോബർ 7
എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം ഒരു വർഷം പിന്നിടുകയാണ്. വിവരണാതീതമായ കെടുതികളാണ് യുദ്ധം സൃഷ്ടിച്ചിട്ടുള്ളത്. പാലസ്തീനെതിരെ തുടങ്ങിയ യുദ്ധം ലെബനൻ, യമൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇസ്രായേൽ വ്യാപിപ്പിച്ചിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയുടെയും അന്താരാഷ്ട്ര കോടതിയുടെയും നിർദ്ദേശങ്ങളും നിബന്ധനകളും മാനിക്കാൻ തയ്യാറാകാതെ ഇസ്രായേൽ മുന്നോട്ട് പോകുന്നു. യുദ്ധ വെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെ ജനാധിപത്യ പ്രതിരോധം തീർക്കാം. […]
അഖിലേന്ത്യാ പ്രതിഷേധ ദിനം. ജീവനക്കാരും അദ്ധ്യാപകരും ധർണ്ണ നടത്തി. – 2024 സെപ്റ്റംബർ 26
രാജ്യത്തെയും സിവിൽ സർവ്വീസിനെയും തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾതിരുത്തണം എന്നാവശ്യപ്പെട്ട് ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യപകരും അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിച്ചു. പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക , കേരളത്തോടുള്ള കേന്ദ്ര സർക്കാറിൻ്റെ സാമ്പത്തീക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പുനസംഘടിപ്പിക്കുക, ഫെഡറലിസം സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകൾ […]
എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയാ സെന്റർ ശിലാസ്ഥാപനം. – 2024 സെപ്റ്റംബർ 24
കേരള എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയാ കമ്മിറ്റി ഓഫീസിന് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഇരിട്ടി പയഞ്ചേരി മുക്കിൽ നടന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ശിലാ സ്ഥാപനം നടത്തി. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്ത്, പി ആർ സ്മിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും […]
ഇ പത്മനാഭൻ അനുസ്മരണം – 2024 സെപ്റ്റംബർ 18
കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം സംഘടനയെ നയിക്കുകയും പിന്നീട് ട്രേഡ് യൂണിയൻ നേതാവായും നിയമസഭാംഗമായും പ്രവർത്തിച്ച ഇ പത്മനാഭന്റെ 34-ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംസ്ഥാനമാകെ കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ചു. കണ്ണൂരിൽ യൂണിയൻ ജില്ലാ സെൻ്ററിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പതാകയുയർത്തി. തുടർന്ന് യൂണിയൻ്റെ പത്ത് ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ കലക്ടറേറ്റിന് സമീപം ചേർന്ന അനുസ്മരണ സമ്മേളനം […]
ചെസ് – കേരംസ് മത്സരം – 2024 സെപ്റ്റംബർ 17
കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ സംഘവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി ചെസ് , കേരംസ് (ഡബിൾസ് ) മത്സരങ്ങൾ സംഘടിപ്പിച്ചു. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന മത്സരം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ചെസ് മത്സരത്തിൽ അനൂപ് സി (കണ്ണൂർ സൗത്ത് ഏരിയ) ഒന്നാം സ്ഥാനവും ശ്യാം സുന്ദർ പി (കണ്ണൂർ സൗത്ത് ഏരിയ) രണ്ടാം സ്ഥാനവും പ്രിൻസ് ജോസ് […]
ഓണാഘോഷവും ഓണക്കിറ്റ് വിതരണവും – 2024 സെപ്റ്റംബർ 8
എൻ ജി ഒ യൂണിയൻ ദത്തെടുത്ത ചാവശ്ശേരി ടൗൺഷിപ്പ് നഗറിലെ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, ഇരിട്ടി നഗരസഭ അധ്യക്ഷ ശ്രീലത കെ., തലശ്ശേരി പബ്ലിക് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ബൈജു . എ കെ എസ് ജില്ലാ സെക്രട്ടറി കെ മോഹനൻ , വി വിനോദ് […]
ബോണസ് പ്രഖ്യാപനം – എഫ് എസ് ഇ ടി ഒ അഭിവാദ്യ പ്രകടനം – 2024 സെപ്റ്റംബർ 7
കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഉത്സവബത്തയും അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്ക് അഭിവാദ്യം അർപ്പിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെകട്ടറി പി പി സന്തോഷ് കുമാർ , ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ , എൻ ജി […]