വിദ്യാഭ്യാസ വകുപ്പിലെ അന്യായ സ്ഥലംമാറ്റം; എൻജിഒ യൂണിയൻ പ്രതിഷേധിച്ചു – 2026 ജൂലൈ 22

കണ്ണൂർ; കണ്ണൂർ ജില്ലയിലെ ജൂനിയർ സൂപ്രണ്ട് കേഡറിലുള്ള ജീവനക്കാരെ മാനദണ്ഡവിരുദ്ധമായി അന്യായമായി വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ല ഉപഡയറക്ടർ ഓഫീസിനു മുന്നിൽ ജീവനക്കാർ എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രതിഷേധം യൂണിയൻ ജില്ലാ ട്രഷറർ കെ ഷീബ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറിമാരായ കെ പി വിനോദൻ, ടി ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ജന്തർ മന്ദിറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം – 2026 ജൂലൈ 22

കണ്ണൂർ; നീറ്റ് പരീക്ഷ ക്രമക്കേട് അടക്കം ഇന്ത്യയിലെ വിവിധ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ വിദ്യാർത്ഥികളും യുവജനങ്ങളും ഡൽഹിയിലെ ജന്തർ മന്ദിറിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യ പ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ കലക്ടറേറ്റ് പരിസരത്ത് ഐക്യദാർഢ്യ പ്രകടനവും പൊതുയോഗവും നടത്തി. ഐക്യദാർഢ്യ പരിപാടി കെ എസ് ടി […]
സായാഹ്ന സദസ്സ് 2026 ജൂലൈ 14-16

കണ്ണൂർ; ധവളപത്രം, ബജറ്റ്, സ പി എം ശ്രീ, കേരള വികസനം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ജൂലൈ 8 മുതൽ 16 വരെ കണ്ണൂർ ജില്ലയിലെ 25 കേന്ദ്രങ്ങളിൽ നടക്കുന്ന സായാഹ്ന സദസ്സുകളുടെ ഭാഗമായി ചൊവ്വാഴ്ച മണ്ടൂർ, പൊക്കുണ്ട്, ആന്തൂർ, ചാല, കൂത്തുപറമ്പ്, ചെങ്ങളായി, പേരാവൂർ എന്നീ കേന്ദ്രങ്ങളിൽ സായാഹ്ന സദസ്സുകൾ നടന്നു. മണ്ടൂരിൽ കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ ഉദ്ഘാടനം ചെയ്തു. പി പി അജിത്ത്, രാമകൃഷ്ണൻ മാവില , വി […]
വിദ്യാഭ്യാസ വകുപ്പിൽ അന്യായമായ കൂട്ട സ്ഥലമാറ്റം – 2026 ജൂലൈ 10

കണ്ണൂർ; ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി ജീവനക്കാരെ അന്യായമായി വിദൂര സ്ഥലങ്ങളിലേക്കടക്കം കൂട്ടസ്ഥലമാറ്റം നടത്തിക്കൊണ്ട് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെ നടപടിയിൽ കേരള എൻ ജി ഒ യൂണിയൻ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയിൽ കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെരഞ്ജിത്ത്, കെ ഷിബ എന്നിവർ പ്രസംഗിച്ചു. ക്ലർക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻ്റൻ്റ്, എഫ് ടി എം ജീവനക്കാരടക്കമുള്ളവരെയൊണ് ഭരണ സൗകര്യാർത്ഥമെന്ന പേരിൽ സ്ഥലമാറ്റിയിരിക്കുന്നത്. എഫ് ടി എം, ഓഫീസ് […]
ഓണത്തിന് ഒരു മുറം പച്ചക്കറി എൻജിഒ യൂണിയൻ സംയോജിത കൃഷി ആരംഭിച്ചു 2026 ജൂലൈ 8

കണ്ണൂർ; കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടട ഗവൺമെൻറ് പോളിടെക്നിക് കോളേജ് ക്യാമ്പസിൽ സംയോജിത പച്ചക്കറി കൃഷിചെയ്യുന്നതിന്റെ ഉദ്ഘാടനം മുൻമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശമുയർത്തി വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിയൻ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചത്. പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, മത്തൻ, വെള്ളരി, കക്കിരി തുടങ്ങിയവയാണ് പോളിടെക്നിക് ക്യാമ്പസിൽ പ്രത്യേകം നിലമൊരുക്കി കൃഷി ചെയ്യുന്നത്. ഉദ്ഘാടന […]
കപ്പടിച്ച് സ്പെയിൻ 2026 ജൂലൈ 5

കണ്ണൂർ; കേരള എൻ.ജി.ഒ യൂണിയൻ ഫിഫ ലോകകപ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിൻ (കണ്ണൂർ നോർത്ത് ഏരിയ ) കപ്പ് നേടി. ഫൈനലിൽ പോർച്ചുഗലിന്റെ പേരിൽ അണിനിരന്ന തളിപ്പറമ്പ ഏരിയയെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഫിഫ വേൾഡ് കപ്പ് റാങ്കിംഗിൽ ഒന്നും മുതൽ പത്ത് വരെയുള്ള ടീമുകളാണ് യൂണിയൻ്റെ 10 ഏരിയ കമ്മിറ്റികളുടെ ഭാഗമായി മത്സരിച്ചത്. മത്സരത്തിൽ പോർച്ചുഗൽ (തളിപ്പറമ്പ ഏറിയ ) റണ്ണേഴ്സ് ആയി. കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ […]
ജില്ലാ കൗൺസിൽ യോഗം – 2026 ജൂൺ 30

ജനവിരുദ്ധ നയങ്ങളെ ചെറുക്കുക – കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കുക കണ്ണൂർ; ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, കേരളം കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ ഒന്നിച്ചണിനിരക്കാൻ മുഴുവൻ ജീവനക്കാരും തയ്യാറാകണമെന്ന് കണ്ണൂർ ശിക്ഷക് സദനിൽ ചേർന്ന കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു. ജൂൺ മാസം 11, 12, 13 തീയതികളിൽ കോട്ടയത്ത് വെച്ച് ചേർന്ന 63 -ാം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന യൂണിയൻ കണ്ണൂർ ജില്ലാ […]
ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ നടത്തി – 2026 ജൂൺ 23

കണ്ണൂർ; പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, സെൻസസ് ഡ്യൂട്ടിയുള്ള ജീവനക്കാർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു.
ടൂറിസം വകുപ്പിലും അന്യായ സ്ഥലമാറ്റം എൻജിഒ യൂണിയൻ പ്രതിഷേധിച്ചു – 2026 ജൂൺ 22

കണ്ണൂർ; ടൂറിസം വകുപ്പിലും യാതൊരു മാനദണ്ഡ വുമില്ലാതെ അന്യായമായ സ്ഥലംമാറ്റം നടത്തി കേരള എൻ ജി ഒ യൂണിയൻ പ്രവർത്തകരെ നാടുകടത്തുകയാണ് ഭരണാനുകൂല സംഘടനയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാരും വകുപ്പും. ടൂറിസം ജീവനക്കാരൻ കേരള എൻജിഒ യൂണിയൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സി ശ്രീനിവാസനെ മലപ്പുറം ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്. അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് ജില്ലാ ടൂറിസം വകുപ്പ് ഓഫീസിന് മുന്നിൽ യൂണിയൻ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം […]
വി പവിത്രന് യാത്രയയപ്പ് നൽകി – 2026 ജൂൺ 22

സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന വി പവിത്രന് കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉപഹാരം നൽകി. ഏരിയ സെക്രട്ടറി കെ അജയകുമാർ, പ്രസിഡൻ്റ് നവാസ് കച്ചേരി, എം കെ ഷൈജു എന്നിവർ സംസാരിച്ചു.