ഇറിഗേഷൻ വകുപ്പിലെ അന്യായ സ്ഥലംമാറ്റം എൻജിഒ യൂണിയൻ പ്രതിഷേധിച്ചു – 2026 ജൂൺ 19

കണ്ണൂർ; ഇറിഗേഷൻ വകുപ്പിൽ സംസ്ഥാന വ്യാപകമായി ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഇറിഗേഷൻ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. കണ്ണൂർ ജില്ലയിൽ യൂണിയൻ പ്രവർത്തകരായ അർജുൻ എം , മിഥിലേഷ് പി വി , സ്മിത കെ കെ എന്നിവരെ യാതൊരു മാനദണ്ഡവുമില്ലാതെ വിദൂര ജില്ലകളിലേക്ക് അന്യായമായി സ്ഥലം മാറ്റിയത്. ഭരണാനുകൂല സംഘടനകളുടെ തിട്ടൂരത്തിനനുസരിച്ച് നടത്തുന്ന ഇത്തരം […]
വ്യവസായ വാണിജ്യ വകുപ്പിലെ അന്യായ സ്ഥലംമാറ്റം എൻജിഒ യൂണിയൻ പ്രതിഷേധിച്ചു – 2026 ജൂൺ 19

കണ്ണൂർ; വ്യവസായ വാണിജ്യ വകുപ്പിലെ ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനയുടെ നിർദ്ദേശപ്രകാരമാണ് യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം പി വി ഷാജിയെ മാനന്തവാടിയിലേക്ക് യൂണിയൻ പ്രവർത്തകൻ എന്ന ഒറ്റ കാരണത്താൽ സ്ഥലം മാറ്റിയത്. ഇത്തരത്തിൽ സംസ്ഥാനമാകെ നിരവധി യൂണിയൻ പ്രവർത്തകരെയാണ് സ്ഥലം മാറ്റിയത്. കണ്ണൂരിൽ നടന്ന പ്രതിഷേധം യൂണിയൻ […]
സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ജനവിരുദ്ധ സംസ്ഥാന ബജറ്റിൽ എഫ് എസ് ഇ ടി ഒ പ്രതിഷേധിച്ചു – 2026 ജൂൺ 19

കണ്ണൂർ; സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ജനവിരുദ്ധ സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു. കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് പ്രസംഗിച്ചു. പയ്യന്നൂരിൽ വി പി രജനിഷ്, കെ രാജീവൻ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പിൽ […]
ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പ്രതിഷേധം – 2026 മെയ് 19

രാജ്യത്ത് അടിക്കടി ഇന്ധന വിലകൾ വർദ്ധിപ്പിച്ച് കൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന നരേന്ദ്ര മോഡി സർക്കാരിൻ്റെ നയങ്ങൾക്കെതിരായി എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന, എഫ് എസ് ഇ ടി ഒ […]
മഴക്കാല പൂർവ്വ ശുചീകരണം – 2026 മെയ് 22

മഴക്കാല പൂർവ്വ ശുചീകരണം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താവക്കര ഗവ. യു പി സ്കൂളും പരിസരവും ശുചീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി പി സന്തോഷ് കുമാർ, കെ അജയകുമാർ, നവാസ് കച്ചേരി, ഷിംന ടീച്ചർ എന്നിവർ സംസാരിച്ചു. Photo – പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
എൻ ജി ഒ യൂണിയൻ – തണ്ണീർ പന്തൽ

കടുത്ത വേനൽ ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി, കണ്ണൂർ അഡീഷണൽ സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ തണ്ണീർ പന്തലുകൾ ഒരുക്കി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച തണ്ണീർ പന്തൽ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡൻ്റ് കെ അജയ് കുമാർ അദ്ധ്യക്ഷനായി. സി പ്രമോദ് കുമാർ, രജീഷ് […]
ടി കെ ബാലൻ അനുസ്മരണം

കണ്ണൂർ; നിയമസഭ സാമാജികനും ഭരണാധികാരിയും ദീർഘകാലം കേരള എൻജിഒ യൂണിയൻ്റെ നേതൃപദവിയിൽ സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ച ടി കെ ബാലൻ്റെ 21ാം ചരമവാർഷികം കേരള എൻ ജി ഒ യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ 8.30 ന് പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ എം വി ജയരാജൻ, കെ കെ രാഗേഷ്, എംവി ശശിധരൻ, ടി കെ ബാലൻ്റെ കുടുംബാഗങ്ങൾ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് അനുസ്മരണ യോഗവും പയ്യാമ്പലത്ത് ചേർന്നു. […]
പന്ത്രണ്ടാം ശമ്പള കമ്മീഷൻ; ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി

കണ്ണൂർ; 12 ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് ഉത്തരവിറക്കിയ സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന ആഹ്ലാദപ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്നു. തുടർന്ന് നടന്ന പരിപാടി കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ […]
ജനഹൃദയങ്ങൾ കീഴടക്കി മാനവിക കലാജാഥകൾ സമാപിച്ചു. – 2026 ഫെബ്രുവരി 25

കണ്ണൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ കലാകായിക വിഭാഗമായ സംഘവേദി സംഘടിപ്പിച്ച മാനവിക കലാജാഥ സമാപിച്ചു. നൂറുകണക്കിനാളുകൾ അണിനിരന്ന ആവേശകരമായ സ്വീകരണമാണ് കലാജാഥയ്ക്ക് മൂന്ന് ദിവസങ്ങളിലായി ലഭിച്ചത്. കേരളം തുടരും എന്ന സന്ദേശം ഉയർത്തി കേരളം കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ വരച്ചുകാട്ടുന്ന നാടകം, സംഗീതശില്പം, സ്കിറ്റ്, കാവ്യശില്പം , റാപ്പ് സംഗീതം എന്നിവയാണ് കലാജാഥയുടെ ഭാഗമായി അവതരിപ്പിച്ചത്. സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് മനോജ് നാരായണൻ സംവിധാനവും, […]
നാടും നഗരവുമുണർത്തി കേരള എൻ ജി ഒ യൂണിയൻ കലാജാഥ പ്രയാണം – 2026 ഫെബ്രുവരി 23

കണ്ണൂർ; കേരളം തുടരും എന്ന സന്ദേശമുയർത്തി കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന മാനവിക കലാജാഥ പര്യടനം തുടങ്ങി. കേരളമൊന്നിങ്ങോളം 15 കലാജാഥകളാണ് ഒരേസമയം ഫെബ്രുവരി 23, 24, 25 തീയതികളിലായി പര്യടനം നടത്തുന്നത്. യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാജാഥയുടെ ആദ്യ അവതരണം രാവിലെ പതിനൊന്ന് മണിക്ക് ചക്കരക്കൽ ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്നു. നൂറുകണക്കിനാളുകൾ അണിനിരന്ന ആവേശകരമായ സ്വീകരണമാണ് കലാജാഥയ്ക്ക് ചക്കരക്കല്ലിൽ ലഭിച്ചത്. തുടർന്ന് കൂത്തുപറമ്പ് ടാക്സി സ്റ്റാൻഡിലും കലാജാഥ പരിപാടികൾ അവതരിച്ചു. […]