ക്ഷാമബത്ത ഉത്തരവ് – ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി – 2026 ഫെബ്രുവരി 20

കണ്ണൂർ; സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും മുഴുവൻ ക്ഷാമബത്തയും അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. കഴിഞ്ഞദിവസം പുറത്തിറങ്ങിയ മൂന്ന് ശതമാനത്തിന്റെയും ഇപ്പോൾ പുറത്തിറങ്ങിയ പത്ത് ശതമാനം ക്ഷാമബത്തയുടെയും ഉത്തരവുകളോടെ അധ്യാപകരുടെയും ക്ഷാമബത്തയിൽ സംസ്ഥാനത്ത് കുടിശ്ശികയില്ലാതായി. കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ ആഹ്ലാദപ്രകടനത്തെ തുടർന്ന് നടന്ന പൊതുയോഗം ടിവി പ്രജീഷ് ഉദ്ഘാടനം ചെയ്തു. കെ പി മനോജ്, കെ […]
ജില്ലയിൽ പണിമുടക്ക് സമ്പൂർണ്ണം; സർക്കാർ ഓഫീസുകളും സ്കൂളുകളും നിശ്ചലമായി – 2026 ഫെബ്രുവരി 12

കണ്ണൂർ; ദേശീയ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ സർക്കാർ ഓഫീസുകളും സ്കൂളുകളും പരിപൂർണ്ണമായും അടഞ്ഞു. ജീവനക്കാരും അധ്യാപകരും പണിമുടക്കിയതിന്റെ ഭാഗമായി ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനം നിലച്ചു. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പ്രകടനത്തിന് ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതാക്കളായ എ എം സുഷമ, പി പി സന്തോഷ് കുമാർ, സുധീർ, കെ ഷാജി, കെ രഞ്ജിത്ത്, പി ആർ സ്മിത, റോയി ജോസഫ് എന്നിവർ നേതൃത്വം നൽകി. പയ്യന്നൂരിൽ […]
കരുതലും അവഗണനയും എഫ് എസ് ഇ ടി ഒ വെജിറ്റുകളുടെ താരതമ്യം നടത്തി 2026 ഫെബ്രുവരി 2

കണ്ണൂർ; കരുതലും അവഗണനയും ബജറ്റുകളുടെ ഒരു താരതമ്യം എന്ന പരിപാടിയിലൂടെ സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലെ ആംഫി തിയേറ്ററിൽ കേന്ദ്ര-സംസ്ഥാന ബജറ്റുകളെ താരതമ്യം ചെയ്തു പ്രഭാഷണം നടത്തി. പ്രഭാഷണം മുൻ എംഎൽഎ എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് പി ആർ സ്മിത കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ടി ഒ വിനോദ് കുമാർ […]
മെഡിസെപ്പ് രണ്ടാംഘട്ട ഉത്തരവ്; ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി – 2026 ജനുവരി 22

കണ്ണൂർ; സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അവരുടെ ആശ്രിതർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തിയിട്ടുള്ള മെഡിസപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടം ഫെബ്രുവരി ഒന്നു മുതൽ നടപ്പിൽ വരുത്തുന്നതിനുള്ള ഉത്തരവിറക്കിയ സർക്കാർ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജീവനക്കാരും അധ്യാപകരും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ഓഫീസുകളിലും ആഹ്ലാദപ്രവർത്തനം നടത്തി. കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടന്ന പരിപാടി കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പി സുധീർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ […]
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും കരിദിനം ആചരിച്ചു – 2026 ജനുവരി 12

കണ്ണൂർ; സംസ്ഥാനത്തിന് അവകാശപ്പെട്ട കേന്ദ്രവിഹിതങ്ങൾ തടഞ്ഞും വായ്പ പരിധി വെട്ടിക്കുറച്ചും കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തടയുന്ന കേന്ദ്രസർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും കരിദിനം ആചരിച്ചു. ജില്ലയിലെ ഓഫീസുകളിലും സ്കൂളുകളിലും ജീവനക്കാരും അധ്യാപകരും ബാഡ്ജ് ധരിച്ചും പ്രതിഷേധ യോഗം നടത്തിയും കരിദിനാചരണത്തിൽ പങ്കെടുത്തു. ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂരിൽ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്നു. പ്രതിഷേധ പരിപാടി കേരള എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ […]
ശ്രീനിവാസൻ അനുസ്മരണം നടത്തി – 2026 ജനുവരി 6

കണ്ണൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയും യൂണിയൻ ജില്ലാ സെൻൻ്ററിൽ പ്രവർത്തിക്കുന്ന ടികെ ബാലൻ സ്മാരക ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റ അനുസ്മരണം സിനിമയുടെ മനസ്സ് നോക്കിയന്ത്രം എന്ന പേരിൽ കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി സിനിമ സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം […]
അമേരിക്കൻ ഭീകരാക്രമണം നേരിടുന്ന വെനസ്വേലക്ക് ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം – 2026 ജനുവരി 5

കണ്ണൂർ; വെനസ്വേലക്ക് മേൽ അമേരിക്ക നടത്തിയ ഭീകരമായ ബോംബാക്രമണവും പ്രസിഡൻ്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയും ചെയ്ത സാമ്രാജ്യത്വ കടന്നുകയറ്റത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യപ്രസ്ഥാനമായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും കണ്ണൂരിൽ ഐക്യദാർഢ്യം നടത്തി. കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം കാൾടെക്സിൽ അവസാനിച്ചു. തുടർന്ന് നടന്ന പ്രതിയോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ […]
എൻജിഒ യൂണിയൻ ജില്ലാ കായികമേള തലശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യൻമാർ – 2026 ജനുവരി 2

കണ്ണൂർ; കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാകായിക വിഭാഗമായ സംഘവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പത്താമത് കണ്ണൂർ ജില്ല കായികമേളയിൽ തലശ്ശേരി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. കണ്ണൂർ സൗത്ത് ഏരിയ രണ്ടാം സ്ഥാനവും കണ്ണൂർ നോർത്ത് ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വനിത ആതിര സുരേന്ദ്രൻ (തലശ്ശേരി ഏരിയ) സൂപ്പർ സീനിയർ വനിത സുബിത പൂവട്ട (കണ്ണൂർ നോർത്ത് ഏരിയ) മാസ്റ്റേഴ്സ് വനിത ഹസീന ആലിയമ്പത്ത് (തലശ്ശേരി ഏരിയ) സീനിയർ […]
ബി എൽ ഒ യുടെ ആത്മഹത്യ. അധ്യാപകരും ജീവനക്കാരും പ്രതിഷേധ മാര്ച്ച് നടത്തി – 2025 നവംബർ 17

കണ്ണൂർ; തീവ്ര വോട്ടർ പട്ടിക പരിഷ്കരണം SIR മാറ്റി വെക്കുക, SIR ന്റെ പേരിൽ ബിഎൽഒ മാരുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നത്അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനകളായ അക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ജോലി ഭാരത്തെ തുടർന്ന് കണ്ണൂർ,പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് […]
ജില്ല കൗൺസിൽ യോഗം – 2025 നവംബർ 12

കണ്ണൂർ; ജനപക്ഷ ബദൽ നയങ്ങളുടെ വിപുലീകരണത്തിനായി മുഴുവൻ ജീവനക്കാരും അണിചേരണമെന്നും പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കുടിശ്ശിക ക്ഷാമബത്ത അനുവദിക്കണമെന്നും പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നും കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന […]