Kerala NGO Union

എൻ.ജി.ഒ.യൂണിയൻ സർവീസ് സെൻറർ ഉദ്ഘാടനം ചെയ്തു.

സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സർവീസ് സെൻറർ എൻ.ജി.ഒ.യൂണിയൻ കെട്ടിടത്തിൽ ആരംഭിച്ചു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ സെന്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. എ.എം.സുഷമ, എ.രതീശൻ, പി.അശോകൻ എന്നിവർ സംസാരിച്ചു.    

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിനു മുന്നിൽ കൂട്ട ധർണ്ണ

എറണാകുളം, കണ്ണൂർ മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ ഉടൻ പൂർത്തിയാക്കുക: ഡി.എം. ഇ യിലും സർക്കാർ തലത്തിലും പ്രത്യേക സെൽ ആരംഭിക്കുക, എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാരുടെയും സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപടികൾ സ്വീകരിക്കുക, ജീവനക്കാരുടെ EPF കോൺട്രിബ്യൂഷൻ തിരികെ നൽകുക, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ DA പ്രശ്നം പരിഹരിക്കുക, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരെ മെഡിസെപ്പിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ […]

ദേശീയ പണിമുടക്ക് – ജില്ലാ കണ്‍വെന്‍ഷന്‍

മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കാൻ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും  ജില്ലാ കൺവെൻഷൻ ആഹ്വാനം ചെയ്തു.കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ തൊഴിലാളി തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ സംരക്ഷിക്കുക,  രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ പണിമുടക്കം നടത്തുന്നത്.രാജ്യത്തെ വിദ്യാഭ്യാസ സേവന മേഖലകൾ അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നങ്ങൾ ഉയർത്തിയാണ്  ജീവനക്കാരും അദ്ധ്യാപകരും ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത്. ജില്ലാ കൺവെൻഷൻ എൻ.ജി.ഒ.യൂണിയൻ ഹാളിൽ സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു.ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ, കെ.എസ്.ടി.എ.സംസ്ഥാന വൈസ് […]

കേന്ദ്ര ബജറ്റിൽ പ്രതിഷേധം

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിപ്പെട്ടുഴലുന്ന സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കർഷകരെയും യുവാക്കളെയുമെല്ലാം നിരാശപ്പെടുത്തുന്ന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ചു കൊണ്ട് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രധാന സർക്കാർ ഓഫീസുകൾക്കു മുമ്പിൽ പ്രകടനവും വിശദീകരണവും നടത്തി.കണ്ണൂർ കലക്ട്രേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധയോഗം എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ ഉദ്ഘാടനം ചെയ്തു. പി.വി.പ്രദീപൻ ,പി പി സന്തോഷ് കുമാർ, ഇ.പി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു, ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ നടന പരിപാടിയിൽ കെ.വി.മനോജ് കുമാർ, എ.എം.സുഷമ ,കെ പ്രകാശൻ, കെ.ഷാജി കെ […]

*ഇലക്ട്രിസിറ്റി സ്വകാര്യവൽക്കരണ വിരുദ്ധ സമരം*

  വൈദ്യുതി സ്വകാര്യവൽക്കരണ നടപ ടിക്കെതിരെ ഛണ്ഡീഗഡ് ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾക്കു മുന്നിൽ എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് പ്രകടനവും വിശദീകരണയോഗവും നടത്തി. കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ രതീശൻ ഉദ്ഘാടനം ചെയ്തു. എൻ. സുരേന്ദ്രൻ, കെ സി സുധീർ, പി. വി. പ്രദീപൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ വിവിധ […]

വഞ്ചനാദിനത്തിന് ഐക്യദാർഢ്യം

കർഷക സമരം ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചതിനെതിരെ കർഷകരും തൊഴിലാളികളും ജനുവരി 31 ന് നടത്തുന്ന വഞ്ചനാദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് FSETO ആഭിമുഖ്യത്തിൽ  കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് പ്രകടനവും വിശദീകരണയോഗവും നടത്തി..കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ എ. രതീശൻ ഉദ്ഘാടനം ചെയ്തു. എൻ. സുരേന്ദ്രൻ, കെ. പ്രകാശൻ, പി. വി. പ്രദീപൻ എന്നിവർ സംസാരിച്ചു       ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരിപാടിയിൽ എ.എം.സുഷമ, കെ.വി.മനോജ് കുമാർ, കെ.ശശി, പി.വി.മനോജ് കുമാർ, പി.പി.സന്തോഷ് കുമാർ, […]

മെഡിസെപ്പ് – ആഹ്ലാദ പ്രകടനം

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതി – മെഡിസെപ്പ് – നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ ജില്ലയിൽ ഓഫീസ് കോംപ്ലക്സുകളിൽ പ്രകടനം നടത്തി. കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രകടനത്തിന് ശേഷം ചേർന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. പി വി പ്രദീപൻ അദ്ധ്യക്ഷനായിരുന്നു. എ രതീശൻ , എൻ […]

ജില്ലാ സമ്മേളനം

  2022 ഫെബ്രുവരി 23 24 തീയതികളിൽ നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം മുഴുവൻ ജീവനക്കാരോടും ആവശ്യപ്പെട്ടു. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ പതാക ഉയർത്തി. കണ്ണൂർ ടി കെ ബാലൻ സ്മാരക ഹാളിൽ അഡ്വ. എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് പി വി പ്രദീപൻ, […]

കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം – 2021 ഡിസംബര്‍ 18

കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം 2021 ഡിസംബര്‍ 18 ന് കണ്ണൂര്‍ ടി കെ ബാലന്‍ സ്മാരക ഹാളില്‍ വെച്ച് നടക്കും. സമ്മേളനം അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം എ അജിത്ത് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം പി പി സന്തോഷ് കുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്‍റെ ഭാഗമായുള്ള അനുബന്ധ പരിപാടി 2021 ഡിസംബര്‍ 15 ന് […]