Kerala NGO Union

ജീവനക്കാരുടേയും അദ്ധ്യാപകരുടേയും പ്രതിഷേധ സദസ്സ് -2023 ഒക്ടോബർ 7

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ സമസ്ത മേഖലയിലും വലിയ സ്വാധീനം ചെലുത്തുകയും ഇടപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിലെ  സഹകരണ പ്രസ്ഥാനത്തെ  ബോധപൂർവ്വം തകർക്കാനുളള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ  സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത വേദിയായ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ കണ്ണൂരിൽ ജീവനക്കാരും  അധ്യാപകരും അണിനിരന്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ്  കെ എസ് ടി എ സംസ്ഥാന എക്സികുട്ടീവംഗം കെ സി സുധീർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന […]

നവംബർ 3 ന് നടക്കുന്ന ദില്ലി മാർച്ചിന്റെ മുന്നോടിയായി കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ താലൂക്ക് കൺവെൻഷൻ – 2023 സെപ്റ്റംബർ 19

പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക. കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക. പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ദേശീയ വിദ്യാഭ്യാസ നയം -2020 ഉപേക്ഷിക്കുക. ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക. തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക. സ്ഥിരം തസ്തികളിൽ ജോലിചെയ്യുന്ന കരാർ – ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക. ആശ്രിത നിയമന വ്യവസ്ഥയിലെ തടസങ്ങളും നിയന്ത്രണങ്ങളും നീക്കുക […]

ഇ പത്മനാഭൻ അനുസ്മരണം – 2023 സെപ്റ്റംബർ 18

കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറിയായി ദീർഘകാലം സംഘടനയെ നയിക്കുകയും പിന്നീട് ട്രേഡ് യൂണിയൻ നേതാവായും നിയമസഭാംഗമായും പ്രവർത്തിച്ച ഇ പത്മനാഭന്റെ 33-ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംസ്ഥാനമാകെ കേരള എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ചു. കണ്ണൂരിൽ യൂണിയന്റെ പത്ത് ഏരിയ കേന്ദ്രങ്ങളിലും രാവിലെ 10 മണിക്ക് ഏരിയ പ്രസിഡന്റുമാർ പതാക ഉയർത്തുകയും ഏരിയ സെക്രട്ടറിമാർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ […]

പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം – 2023 സെപ്റ്റംബർ 9

കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി പാലിയേറ്റീവ്‌ പരിചരണ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത വളണ്ടിയർമാർക്ക് പരിശീലനം നൽകി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പരിചരണം വർഗ-ബഹുജന പങ്കാളിത്തം എന്ന വിഷയത്തിൽ പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ എ കെ സനോജും, ഗൃഹകേന്ദ്രീകൃത പരിചരണം എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം നേഴ്സിങ്ങ് ഓഫീസർ പി ശോഭയും ക്ലാസ്സെടുത്തു. പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് […]

നവംബർ 3 ന് നടക്കുന്ന ദില്ലി മാർച്ചിന്റെ മുന്നോടിയായി കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ – 2023 സെപ്റ്റംബർ 12

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ ജില്ലാ കൺവെൻഷൻ കണ്ണൂർ: പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക. കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക. പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. ദേശീയ വിദ്യാഭ്യാസ നയം -2020 ഉപേക്ഷിക്കുക. ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക. തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക. സ്ഥിരം തസ്തികളിൽ ജോലിചെയ്യുന്ന കരാർ – ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക. ആശ്രിത […]

റവന്യു വകുപ്പിൽ 249 പുതിയ തസ്തികകൾ – ആഹ്ലാദ പ്രകടനം – 2023 സെപ്റ്റംബർ 5

കേരള നെൽവയൽ തണ്ണീർതട നിയമ പ്രകാരമുള്ള ഭൂമി തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി റവന്യു വകുപ്പിൽ  68 ജൂനിയർ സൂപ്രണ്ട്, 181 ക്ലാർക്ക് മാരുടെ  തസ്തികകൾ സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാരിൻ്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ലാന്റ് റവന്യു കമ്മീഷണറേറ്റ്, കലക്ട്രേറ്റുകൾ, താലൂക്ക് ഓഫീസുകൾ എന്നിവകൾക്ക് മുന്നിൽ നടന്ന പ്രകടനത്തിന്റെ ഭാഗമായി കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിലും ജീവനക്കാർ  പ്രകടനം നടത്തി. കണ്ണൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് […]

ചാവശ്ശേരി കോളനിയിൽ ഓണക്കിറ്റ് വിതരണവും അനുമോദനവും .. 2023 ആഗസ്ത് 27

എൻ ജി ഒ യൂണിയൻ ദത്തെടുത്ത ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി ടൗൺഷിപ്പ് കോളനിയിലെ ഓണാഘോഷ പരിപാടികളുടേയും കോളനിയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും തലശ്ശേരി പബ്ലിക് സെർവന്റ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന്റേയും ഉദ്ഘാടനം മുൻ എം എൽ എ ടി വി രാജേഷ് നിർവ്വഹിച്ചു. കോളനിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉപഹാരം […]

ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അലവൻസും – ആഹ്ലാദപ്രകടനം – 2023 ആഗസ്ത് 16 

കേന്ദ്രസർക്കാരിന്റെ കേരളത്തോട് കാണിക്കുന്ന  സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ബോണസ്സിനു  അർഹതയില്ലാത്തവർക്ക് ഓണം അലവൻസും,  പലിശരഹിത അഡ്വാൻസും അനുവദിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ/ താലൂക്ക് കേന്ദ്രങ്ങളിൽ  ആഹ്ലാദപ്രകടനം നടത്തി. കണ്ണൂരിൽ നടന്ന ആഹ്ലാദപ്രകടനത്തിലും പൊതുയോഗത്തിലും നൂറ് കണക്കിന് അധ്യാപകരും ജീവനക്കാരും അണിനിരന്നു. പരിപാടി എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ.രതീശൻ ഉദ്ഘാടനം […]

പി.പ്രഭാകരൻ അനുസ്മരണം – 2023 ആഗസ്ത് 14

എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലെല്ലാം ദീർഘകാലം സർവീസ് സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പി.പ്രഭാകരൻ ഓഗസ്റ്റ് 7ന് അന്തരിക്കുകയുണ്ടായി. അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ടി.കെ ബാലൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ടും […]

ചെസ്സ് – കാരംസ് മത്സരം – 2023 ആഗസ്ത് 12

കേരള എൻ. ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ-കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒൻപതാമത് ജില്ലാ തല ചെസ്സ് – കേരംസ് (ഡബിൾസ്) മത്സരം കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ , കെ രഞ്ജിത്ത്, കെ ബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും പി […]