Kerala NGO Union

എൻ.ജി.ഒ യൂണിയൻ സ്നേഹവീട് നിർമ്മാണ ഉദ്ഘാടനം – 2023 ആഗസ്ത് 11

കേരള എൻ.ജി. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിക്കുന്ന 60 വീടുകളിൽ മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ മുടക്കോഴിയിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻെറ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, എം രാജൻ, പ്രസന്ന ടി, എ രതീശൻ, എ […]

എൻ ജി ഒ യൂണിയൻ മാർച്ചും ധർണ്ണയും  – 2023 ആഗസ്ത് 10

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ  മാർച്ചും ധർണ്ണയും നടത്തി. കേരളത്തെ സാമ്പത്തീകമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ച് അണിനിരക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക , അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവ്വീസ് യാഥാർത്ഥ്യമാക്കുക,  വർഗ്ഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,  വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു […]

എൻ.ജി.ഒ യൂണിയൻ സ്നേഹവീട് നിർമ്മാണ ഉദ്ഘാടനം – 2023 ആഗസ്ത് 5

 കേരള എൻ.ജി. യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്തവർക്കായി നിർമ്മിക്കുന്ന 60 വീടുകളിൽ ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ താബോറിൽ നിർമ്മിക്കുന്ന സ്നേഹ വീടിൻെറ നിർമ്മാണ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ നിർവഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്  എം.വി ശശിധരൻ, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരൻ, സാജൻ കെ ജോസഫ്, ഇ വി ജോയ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി സന്തോഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു. […]

മണിപ്പൂരിനെ രക്ഷിക്കുക – വനിതാ ജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മ – 2023 ജൂലൈ 26

  മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി കേരള എൻ.ജി.ഒ യൂണിയൻ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡണ്ട് പി.കെ ശ്രീമതി ടീച്ചർ ഉൽഘാടനo ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ കെ.ഷീബ അദ്ധ്യത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ. ബഷീർ, സംസ്ഥാന കമ്മറ്റി അംഗം എ .എം സുഷമ, കെ. രഞ്ജിത്ത്, യൂണിയൻ ജില്ലാ പ്രസിഡണ്ട് […]

മണിപ്പൂർ കലാപം – പ്രതിഷേധ കൂട്ടായ്മ – 2023 ജൂലൈ 21

രണ്ടര മാസമായി മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപം അവസാനിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്താതിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, എൻ ജി ഒ യുണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, […]

60 സ്നേഹ വീടുകളുടെ നിർമ്മാണ പ്രവൃത്തികളുടെ സംസ്ഥാനതല ഉദ്ഘാടനം – 2023 ജൂൺ 26

വജ്രജൂബിലി വർഷത്തിൽ കേരള എൻ ജി ഒ യൂണിയൻ നിർമ്മിക്കുന്നത് 60 സ്നേഹ വീടുകൾ ….. കേരള എൻ ജി ഒ യൂണിയൻ 60-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വീടില്ലാത്ത അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന 60 സ്നേഹ വീടുകളുടെ നിർമ്മാണ പ്രവൃത്തികളുടെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശി കണ്ണോത്ത് മുക്കിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി […]

വജ്ര ജൂബിലി – വീടുകളുടെ നിർമ്മാണം – സംസ്ഥാനതല ഉദ്ഘാടനം – സംഘാടക സമിതി രൂപീകരിച്ചു – 2023 ജൂൺ 19

 എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി വീടില്ലാത്ത അതി ദരിദ്രവിഭാഗത്തിലെ 60 കുടുംബങ്ങൾക്കായി സംസ്ഥാനത്താകെ നിർമ്മിക്കുന്ന 60 വീടുകളുടെ ശിലാസ്ഥാപനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മയ്യിൽ ചെറുപഴശ്ശിയിൽ വച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ ജൂൺ 26 ന് നിർവഹിക്കും. സംസ്ഥാനതല ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടന പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം ചെറുപഴശ്ശി ശിശുമന്ദിരത്തിൽ വച്ച് നടന്നു. സംഘാടകസമിതി രൂപീകരണയോഗം ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് […]

ജില്ലാ കൗൺസിൽ യോഗം – 2023 ജൂൺ 23

കണ്ണൂർ: സാമ്പത്തിക ഫെഡറലിസം തകർത്തെറിഞ്ഞുകൊണ്ട് കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമായ വർത്തമാനകാലത്ത്  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തിനെതിരെയും മുഴുവൻ സർക്കാർ ജീവനക്കാരും യോജിച്ച് അണിനിരക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു. കണ്ണൂർ ടി.കെ.ബാലൻ സ്മാരക ഹാളിൽ ചേർന്ന കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ ഉദ്ഘാടനം […]

യാത്രയയപ്പ് നൽകി – 2023 ജൂൺ 20

സർവ്വീസിൽ നിന്നും വിരമിച്ച കേരള എൻ ജി ഒ യൂണിയൻ ജില്ലാ  വൈസ് പ്രസിഡന്റുമാരായിരുന്ന വി വി വനജാക്ഷി, ടി എം സുരേഷ് കുമാർ എന്നിവർക്ക് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.  പരിപാടി യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി […]

കടമെടുക്കാനുള്ള പരിധി വീണ്ടും വെട്ടിക്കുറക്കൽ – പ്രതിഷേധ പ്രകടനം – 2023 ജൂൺ 2

കടമെടുക്കാനുള്ള പരിധി വീണ്ടും വെട്ടിക്കുറച്ച് കേരളത്തെ സാമ്പത്തീകമായി തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് അദ്ധ്യപക സർവ്വീസ് സഘടനകളുടെ ആക്ഷൻ കൗൺസിലിന്റെ നേതൃത്ത്വത്തിൽ ജില്ലയിലെ 107 കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗങ്ങളും നടന്നു. കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷമുള്ള വിശദീകരണ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ അദ്ധ്യക്ഷനായി. എൻ ജി ഒ […]