ജില്ലാ സമ്മേളനം സെമിനാർ നടത്തി

ജില്ലാ സമ്മേളനം സെമിനാർ നടത്തി കേരള എൻ.ജി.ഒ.യൂണിയൻ കാസറഗോഡ് ജില്ലാ സമ്മേളനം 2021 ഡിസമ്പർ-19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുകയാണ് . രാജ്യത്തെ ഭരണാധികാരികൾ പൊതുമേഖലയെ കോർപ്പറേറ്റുകളുടെ കാൽക്കീഴിൽ അടിയറ വെക്കുകയാണ്. ആസ്തി വില്പനയുടെ പേരിൽ പൊതുസംവിധാനങ്ങളെ ആകെ തകർക്കുകയാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകാതെ മൂലധന ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനെതിരെ രാജ്യവ്യാപകമായി തൊഴിലാളികളുടെയും ജനവിഭാഗങ്ങളുടെയും പ്രതിഷേധങ്ങൾ ഉയർന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് സമ്മേളനത്തിൻ്റെ ഭാഗമായി ആസ്തി വില്പനയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ […]

എൻ.ജി.ഒ. യൂണിയൻ കാസറഗോഡ് ഏരിയ 58-ാം വാർഷിക സമ്മേളനം 19.11.2021

  *കാസറഗോഡ് ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം പണി ഉടൻ പൂർത്തിയാക്കുക* കാസറഗോഡ് ജനറൽ ആശുപത്രിയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം പണി ഉടൻ പൂർത്തിയാക്കി ആശുപത്രി പ്രവർത്തനത്തിന് വിട്ടുകൊടുക്കണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ കാസറഗോഡ് ഏരിയ 58-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനകമ്മിറ്റിയംഗം സ: എൽ. മായ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സ: പി.പി. ബാബു പതാക ഉയർത്തി. ഏരിയാ സെക്രട്ടറി സ: കെ. മനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സ: സി.സുകുമാരൻ വരവ് ചെലവ് […]

കേരള NG0 യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം. 17.11.2021

*കാസറഗോഡ് മെഡിക്കൽ കോളേജിൽ ഒ.പി. സംവിധാനം അടിയന്തിരമായി ആരംഭിക്കുക: കേരള NG0 യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം* ഉക്കിനടുക്കയിൽ പ്രവർത്തിക്കുന്ന കാസറഗോഡ് മെഡിക്കൽ കോളേജിൽ ഒ.പി. സംവിധാനം അടിയന്തിരമായി ആരംഭിക്കണമെന്നും ആവശ്യമുള്ള ജീവനക്കാരെ എത്രയും പെട്ടന്ന് നിയോഗിക്കണമെന്നും കേരള NGO യൂണിയൻ വിദ്യാനഗർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാനഗർ NGO യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യൂണിയൻ്റെ സംസ്ഥാന സെക്രട്ടറി സ: എസ് അജയകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് […]

എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ ഏഴാം വാര്‍ഷിക സമ്മേളനം 11.11.2021

എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ ഏഴാം വാര്‍ഷിക സമ്മേളനം ഉപ്പള കൈകമ്പ പഞ്ചമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം പി സി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് സുരേന്ദ്രന്‍ എം പതാകയുര്‍ത്തി.സെക്രട്ടറി എം എസ് ജോസ് സ്വാഗതം പറഞ്ഞു, വി ശോഭ,കെ വി രമേശന്‍,വി ഉണ്ണികൃഷ്ണന്‍,ശാലിനി ടി എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം താലൂക്കിലെ ജനങ്ങളുടെ സ്വപ്നമായ മഞ്ചേശ്വരം സിവില്‍ സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് […]

എൻ.ജി.ഒ.യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ 7-ാം വാർഷിക സമ്മേളനം 11.11.2021

മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കണം ▪️▫️▪️▫️▪️▫️▪️ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിലേക്കും വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലേക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും എത്തിപ്പെടുന്നതിന് വളരെയധികം വിഷമതകൾ നേരിടുന്നു. കാഞ്ഞങ്ങാട് നിന്നും വെള്ളരിക്കുണ്ട് മിനിസിവിൽ സ്റ്റേഷനിലേക്കും ഗ്രാപഞ്ചായത്തുകളിലേക്കും കെ.എസ് ആർ.ടി.സി ബസ് സൗകര്യം അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ.യൂണിയൻ വെള്ളരിക്കുണ്ട് ഏരിയ 7-ാം വാർഷിക സമ്മേളനം അധികൃതരോട് ആവിശ്യപ്പെട്ടു . യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.വി. പ്രഫുൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി. സുനിൽകുമാർ പതാക ഉയർത്തി അദ്ധ്യക്ഷത […]

*ജില്ലാതല ചെസ് – കാരംസ് (ഡബിൾസ്) മൽസരം 12.11.2021 ന്

് കേരള എൻ.ജി.ഒ. യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതി നേതൃത്വത്തിൽ 2021 നവംബർ 12 വെള്ളിയാഴ്ച കാസർഗോഡ് വിദ്യാനഗറിലുള്ള ജില്ലാകമ്മിറ്റി ഓഫിസിൽ വെച്ച ജില്ലയിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ജില്ലാ തല ചെസ് – കാരംസ് ( ഡബിൾസ് ) മൽസരം സംഘടിപ്പിക്കുന്നു. മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 2021 നവംബർ 28 ന് എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യൂണിയൻ ഏരിയാ സെക്രട്ടറിമാർ മുഖേനയോ 9495146688, 9495417779 […]

കേരള എന്‍.ജി.ഒ യൂണിയന്റെ കാസര്‍ഗോഡ് ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ക്ക് 2021 നവംബര്‍ 11 മുതൽ തുടക്കമാവും.

സംസ്ഥാന ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാര്യക്ഷമവും ജനപക്ഷവുമായ സിവിൽ സർവ്വീസിനായുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സാമൂഹ്യ പ്രതിബദ്ധയോടെ ഒട്ടേറെ പ്രവർത്തനങ്ങളില്‍ പങ്കാളികളായി മാതൃക തെളിയിക്കുകയും ചെയ്ത കേരള എന്‍.ജി.ഒ യൂണിയന്റെ കാസര്‍ഗോഡ് ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ക്ക് 2021 നവംബര്‍ 11 മുതൽ തുടക്കമാവും. നവം ബര്‍ 11 വ്യാഴാഴ്ച ഉപ്പള കയ്ക്കമ്പ പഞ്ചമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഞ്ചേശ്വരം ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സ: പി സി ശ്രീകുമാറും, വെള്ളരിക്കുണ്ട് […]