Kerala NGO Union

എൻ.ജി.ഒ യൂണിയൻ ധർണ

ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉടൻ യാഥാർത്ഥ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും ഇന്ന് ഉച്ചവരെ എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തും.

സ്വാഗതസംഘ രൂപീകരണയോഗം

കേരള എന്‍.ജി.ഒ യൂണിയന്‍ 54-ാം സംസ്ഥാന സമ്മേളനം 2017 മെയ്‌ 13,14,15 തീയതികളില്‍ കണ്ണൂരില്‍ ചേരുകയാണ്‌. കഴിഞ്ഞ 50 വര്‍ഷത്തിലേറെ കാലമായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്ന കേരള എന്‍.ജി.ഒ. യൂണിയന്‍ ഇതരമേഖലകളിലെ തൊഴിലാളികളുടെയും നാടിന്റെയും ജീവത്തായ വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രചരണ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്‌.നവഉദാരവല്‍ക്കരണ നയങ്ങള്‍ കവര്‍ന്നെടുത്ത തൊഴിലും കൂലിയും പെന്‍ഷനടക്കമുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളും സംരക്ഷിക്കാനുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ അണിനിരക്കാനും യൂണിയനു കഴിഞ്ഞിട്ടുണ്ട്‌. അവകാശസമ്പാദനത്തിനായി സംസ്ഥാന ജീവനക്കാര്‍ നടത്തിയ […]

ഇറിഗേഷന്‍ വകുപ്പില്‍ തസ്‌തികകളുടെ ക്രമീകരണം- ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുക.

ഇറിഗേഷന്‍ വകുപ്പില്‍ തസ്‌തികകളുടെ ക്രമീകരണം സംബന്ധിച്ച്‌ ജീവനക്കാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന്‌ കേരളാ എന്‍.ജി.ഒ യൂണിയന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 2003-ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ വിന്യസിക്കപ്പെട്ടതടക്കമുള്ള തസ്‌തികകളാണ്‌ ഇപ്പോള്‍ വകുപ്പില്‍ നിന്നും കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. ഇറിഗേഷന്‍ വകുപ്പില്‍ അധികമാണെന്ന്‌ കണ്ടെത്തിയ തസ്‌തികകള്‍ കുറയ്‌ക്കണമെന്ന ശുപാര്‍ശ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ പരിഗണയിലായിരുന്നു. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അധികമെന്ന്‌ കണ്ടെത്തിയ തസ്‌തികകള്‍ മാറ്റിവെച്ചാണ്‌ പ്രമോഷനുകളും നിയമനങ്ങളും നടത്തിയിരുന്നത്‌. അതുകൊണ്ടു തന്നെ കുറക്കാന്‍ തീരുമാനിച്ച തസ്‌തികകള്‍ മുന്‍വര്‍ഷങ്ങളില്‍ തന്നെ ഫലത്തില്‍ ഇല്ലാതായിരുന്നു. തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ ഇടതുപക്ഷ […]